ഗുരുവായൂർ: ക്ഷേത്രം മേൽശാന്തിയായി ഓതിക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനുസമീപം പഴയത്തുമനയിൽ സതീശൻ നന്പൂതിരിയെ (58) തെരഞ്ഞെടുത്തു.
രണ്ടാം തവണയാണു സതീശൻ നന്പൂതിരി ഗുരുവായൂർ മേൽശാന്തിയാകുന്നത്. 2014 ഏപ്രിൽ മുതൽ ആറു മാസം മേൽശാന്തിയായിരുന്നു.
പഴയത്തുമന പരേതനായ ഇട്ടിരവി നന്പൂതിരിയുടെയും പൊട്ടക്കുഴിമന പരേതയായ ശാന്ത അന്തർജനത്തിന്റെയും മകനാണ്. ഗണിതശാസ്ത്ര ബിരുദധാരിയാണ്. 15 വയസ് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ പൂജകൾ ചെയ്തുവരുന്നു.
ഒറ്റപ്പാലം ലക്കിടി മേച്ചേരി ഇല്ലത്ത് ഷീജയാണു ഭാര്യ. ബംഗളൂരുവിൽ ആയുർവേദ ഡോക്ടറായ ശ്രീരഞ്ജിനിയും ചെന്നൈയിൽ സോഫ്റ്റ്വേർ എൻജിനിയറായ ശ്രീവിദ്യയും മക്കളാണ്. മരുമകൻ: വിഷ്ണു (സോഫ്റ്റ്വേർ എൻജിനിയർ, ബംഗളൂരു).