ഭരണങ്ങാനം: കോട്ടയം ജില്ലാ അണ്ടർ 15, അണ്ടർ 17 ഗുസ്തിമത്സരങ്ങൾ ശനിയാഴ്ച ഭരണങ്ങാനത്ത് നടക്കും. രാവിലെ ഒമ്പത് മുതൽ ഭരണങ്ങാനം എഎസ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണയത്തോടെ മത്സരങ്ങൾ ആരംഭിക്കും.
2011, 2012, 2013 വർഷങ്ങളിൽ ജനിച്ചവർക്ക് അണ്ടർ15ലും 2009, 2010, 2011ൽ ജനിച്ചവർക്ക് അണ്ടർ17ലും മത്സരിക്കാം. 2013, 2011 വർഷങ്ങളിൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം. മെഡിക്കൽ ഇൻഷ്വറൻസ് നിർബന്ധമാണ്.
രണ്ട് ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും രജിസ്ട്രേഷൻ ഫീസും ആധാർ കാർഡിന്റെ ഒർജിനലും കോപ്പിയും സമ്മതപത്രവും മെഡിക്കൽ ഇൻഷ്വറൻസ് കോപ്പിയും പങ്കെടുക്കുന്നവർ നേരിൽ കൊണ്ടുവരണം.
മെഡിക്കൽ ഇൻഷ്വറൻസ് എടുക്കാത്തവർ 9447412438 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അസോസിയേഷൻ സെക്രട്ടറി കെ. ബിജു അറിയിച്ചു.
ഈ മാസം 27 മുതൽ 31 വരെ കണ്ണൂർ മടമ്പം ശ്രീകണ്ഠപുരത്തു വച്ചാണ് സംസ്ഥാനമത്സരങ്ങൾ നടക്കുന്നത്.