Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guterres

ഗുട്ടെറസ് വില‍യിരുത്തപ്പെടുമ്പോൾ

അ​​​​ന്‍റോ​​​​ണി​​​​യോ ഗു​​​​ട്ടെ​​​​റ​​​​സി​​​​ന്‍റെ ര​​​​ണ്ടാം കാ​​​​ലാ​​​​വ​​​​ധി ഡി​​​​സം​​​​ബ​​​​ർ 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി 2027 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കും. ഓ​​​​രോ പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​യും അ​​​​ദ്ദേ​​​​ഹ​​​​വും ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​​സ​​​​ഭ​​​​യും എ​​​​ങ്ങ​​​​നെ കൈ​​​​കാ​​​​ര്യം ചെ​​​​യ്തു​​​​വെ​​​​ന്ന​​​ത് പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യ​​​മാ​​​ണി​​​ത്. ഗു​​​​ട്ടെ​​​​റ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​​സ​​​​ഭ മാ​​​​നു​​​​ഷി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ലും, അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലും ശ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, യു​​​​ദ്ധ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ൽ ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു. ഈ ​​​​ദൗ​​​​ർ​​​​ബ​​​​ല്യ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലി​​​​നേ​​​​ക്കാ​​​​ൾ, അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കും റ​​​​ഷ്യ​​​​ക്കും ചൈ​​​​ന​​​​യ്ക്കും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ വീ​​​​റ്റോ ചെ​​​​യ്ത് ത​​​​ട​​​​യാ​​​​നാ​​​​കു​​​​ന്ന ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​യാ​​​​ണ്. ഗു​​​​ട്ടെ​​​​റ​​​​സി​​​​ന് സൈ​​​​ന്യ​​​​മി​​​​ല്ല; ആ​​​​രോ​​​​ടും ഉ​​​​ത്ത​​​​ര​​​​വി​​​​ടാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​വു​​​​മി​​​​ല്ല. പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ, മ​​​​ധ്യ​​​​സ്ഥ​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ, സ​​​​ഹാ​​​​യം, ധാ​​​​ർ​​​​മി​​​​ക സ​​​​മ്മ​​​​ർ​​​​ദം എ​​​​ന്നി​​​​വ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​പാ​​​​ധി​​​​ക​​​​ൾ.

കോ​​​​വി​​​​ഡ്-19

ലോ​​​​ക​​​​ത്തി​​​​ന് കോ​​​വി​​​ഡ് വൈ​​​​റ​​​​സി​​​​നെ നേ​​​​രി​​​​ടാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി ഗു​​​​ട്ടെ​​​​റ​​​​സ് തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ​​​​ത്ത​​​​ന്നെ ആ​​​​ഗോ​​​​ള വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. 2020ന്‍റെ ​മ​​​​ധ്യ​​​​ത്തി​​​​ൽ ര​​​​ക്ഷാ​​​​സ​​​​മി​​​​തി ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും യെ​​​​മ​​​​ൻ, സി​​​​റി​​​​യ തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ അ​​​​തി​​​​നെ ഏ​​​​റെ​​​​ക്കു​​​​റെ അ​​​​വ​​​​ഗ​​​​ണി​​​​ച്ചു. വാ​​​​ക്സി​​​​നു​​​​ക​​​​ളു​​​​ടെ നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹം ശ​​​​ക്ത​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ടു​​​​ക​​​​യും സ​​​​മ്പ​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ൾ വാ​​​​ക്സി​​​​ൻ ഡോ​​​​സു​​​​ക​​​​ൾ പൂ​​​​ഴ്ത്തി​​​​വ​​​യ്​​​​ക്കു​​​​ന്ന​​​​തി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നി​​​​ട്ടും കോ​​​​വാ​​​​ക്സ് പ​​​​ദ്ധ​​​​തി ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പി​​​​ന്നി​​​​ലാ​​​​യി. വാ​​​​ക്സി​​​​നു​​​​ക​​​​ൾ​​​​ക്കാ​​​​യി ആ​​​​ഫ്രി​​​​ക്ക​​​​യ്ക്ക് വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ൽ കാ​​​​ലം കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു.

ആ​​​​രോ​​​​ഗ്യ​​​​രം​​​​ഗ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​യി​​​​രു​​​​ന്നു; സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലി​​​​ന്‍റേ​​​​താ​​​​യി​​​​രു​​​​ന്നി​​​​ല്ല. തു​​​​ട​​​​ക്ക​​​​ത്തി​​​​ലെ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ വൈ​​​​കി​​​​യ​​​​തി​​​​നും ചൈ​​​​ന​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് വ​​​​ഴ​​​​ങ്ങി​​​​യ​​​​തി​​​​നും ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന വി​​​​മ​​​​ർ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ടു. വു​​​​ഹാ​​​​ൻ ല​​​​ബോ​​​​റ​​​​ട്ട​​​​റി സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ത്തി​​​​ൽ ഗു​​​​ട്ടെ​​​​റ​​​​സ് ഒ​​​​രു നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​നു കാ​​​​ര​​​​ണം ഭ​​​​യ​​​​മാ​​​​ണെ​​​​ന്ന് ക​​​​രു​​​​താ​​​​ൻ സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണ്. ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​​സ​​​​ഭ​​​​യ്ക്ക് അ​​​​ന്വേ​​​​ഷ​​​​ണാ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ല. അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ എ​​​​ല്ലാ​​​​യ്പോ​​​​ഴും ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​നെ​​​​യാ​​​​ണ് ആ​​​​ശ്ര​​​​യി​​​​ച്ച​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, വൈ​​​​റ​​​​സി​​​​ന്‍റെ ഉ​​​​ത്ഭ​​​​വം സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ത്തി​​​​ന് ഇ​​​​പ്പോ​​​​ഴും തീ​​​​ർ​​​​പ്പാ​​​​യി​​​​ട്ടി​​​​ല്ല. എ​​​​ന്‍റെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​ത്തി​​​​ലു​​​​ള്ള വി​​​​വ​​​​ര​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​തു പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല തു​​​ട​​​ങ്ങി​​​യ മ​​​റു​​​പ​​​ടി​​​ക​​​ളാ​​​ണ് അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി​​​യ​​​ത്. ചി​​​​ല അ​​​​മേ​​​​രി​​​​ക്ക​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​ളാ​​​ക​​​ട്ടെ ല​​​​ബോ​​​​റ​​​​ട്ട​​​​റി ചോ​​​​ർ​​​​ച്ച​​​​യെ​​​​ന്ന സാ​​​​ധ്യ​​​​ത​​​​യി​​​​ലേ​​​​ക്കും വി​​​ര​​​ൽ​​​ചൂ​​​ണ്ടി. അ​​​​തേ​​​​സ​​​​മ​​​​യം, നി​​​​ര​​​​വ​​​​ധി ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ വൈ​​​​റ​​​​സ് പ്ര​​​​കൃ​​​​തി​​​​ദ​​​​ത്ത​​​​മാ​​​​യി മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് മ​​​​നു​​​​ഷ്യ​​​​രി​​​​ലേ​​​​ക്ക് പ​​​​ക​​​​ർ​​​​ന്ന​​​​താ​​​​കാ​​​​മെ​​​​ന്ന സാ​​​​ധ്യ​​​​ത​​​​യ്ക്കാ​​​​ണ് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ചൈ​​​​ന ആ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​ത്ര വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​രി​​​​ക്ക​​​​ലും പ​​​​ങ്കു​​​​വ​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​ക്ക​​​​ൾ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ചൈ​​​​ന​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഒ​​​​രു സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലി​​​​ന്, തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ക്കാ​​​​ൻ പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ട്.

എ​​​​ബോ​​​​ള

പ​​​​ശ്ചി​​​​മ ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ വ​​​​ലി​​​​യ എ​​​​ബോ​​​​ള വ്യാ​​​​പ​​​​നം (2014-16) ന​​​​ട​​​​ന്ന​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യ ബാ​​​​ൻ കി ​​​​മൂ​​​​ണി​​​​ന്‍റെ കാ​​​​ല​​​​ത്താ​​​​ണ്. ഗു​​​​ട്ടെ​​​​റ​​​​സി​​​​ന്‍റെ കാ​​​​ല​​​​ത്ത് ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക് ഓ​​​​ഫ് കോം​​​​ഗോ​​​​യി​​​​ലെ രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളെ, 2018-20 കാ​​​​ല​​​​ത്തും പി​​​​ന്നീ​​​​ട് വീ​​​​ണ്ടും ഉ​​​​ണ്ടാ​​​​യ വ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​പാ​​​​ല​​​​ന സേ​​​​ന​​​​യു​​​​ടെ​​​​യും സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​​സ​​​​ഭ നേ​​​​രി​​​​ട്ടു. സാ​​​​യു​​​​ധ​​​​സം​​​​ഘ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​രോ​​​​ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​വും മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലു​​​​ള്ള​​​​തു​​​​മാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ഒ​​​​ടു​​​​വി​​​​ൽ രോ​​​​ഗ​​​​വ്യാ​​​​പ​​​​നം നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​യി.

റ​​​​ഷ്യ-​​​യു​​​ക്രെ​​​​യ്ൻ യു​​​​ദ്ധം

അ​​​​ധി​​​​നി​​​​വേ​​​​ശം ഐ​​​​ക്യ​​​​രാ​​​​ഷ്‌​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ ചാ​​​​ർ​​​​ട്ട​​​​റി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് ഗു​​​​ട്ടെ​​​​റ​​​​സ് അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ക​​​​യും 2022ൽ ​​​​മോ​​​​സ്കോ​​​​യും കീ​​​​വും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. തു​​​​ർ​​​​ക്കി​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 2022ലെ ​​​​ക​​​​രി​​​​ങ്ക​​​​ട​​​​ൽ ധാ​​​​ന്യ​​​​ക്ക​​​​രാ​​​​റാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച നേ​​​​ട്ടം. ഭ​​​​ക്ഷ്യ​​​​വി​​​​ല നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ അ​​​​ത് സ​​​​ഹാ​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും 2023ൽ ​​​​റ​​​​ഷ്യ ക​​​​രാ​​​​റി​​​​ൽ​​​​നി​​​​ന്ന് പി​​​​ന്മാ​​​​റി. റ​​​​ഷ്യ​​​​യു​​​​ടെ വീ​​​​റ്റോ അ​​​​ധി​​​​കാ​​​​രം കാ​​​​ര​​​​ണം യു​​​​ക്രെ​​​​യ്ൻ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​ക്ക് ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കു​​​​ന്നി​​​​ല്ല.

ഇ​​​​സ്ര​​​​യേ​​​​ൽ-​​ഹ​​​​മാ​​​​സ് സം​​​​ഘ​​​​ർ​​​​ഷ​​​​വും ഗാ​​​​സ​​​​യും

ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​ക്ക് ഔ​​​​ദ്യോ​​​​ഗി​​​​ക മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കാ​​​​ൻ ഗു​​​​ട്ടെ​​​​റ​​​​സ് 2023 ഡി​​​​സം​​​​ബ​​​​റി​​​​ൽ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യി മാ​​​​ത്രം പ്ര​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന 99-ാം അ​​​​നു​​​​ച്ഛേ​​​​ദം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു. ഐ​​​​ക്യ​​​​രാ​​​​ഷ്‌​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ, പ്ര​​​​ത്യേ​​​​കി​​​​ച്ച് യു​​​​എ​​​​ൻ​​​​ആ​​​​ർ​​​​ഡ​​​​ബ്ല്യു​​​​എ, ഗാ​​​​സ​​​​യി​​​​ൽ സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു​​​​ വ​​​​ഹി​​​​ച്ചെ​​​​ങ്കി​​​​ലും വി​​​​ല​​​​ക്കു​​​​ക​​​​ളും ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തി​​​​ലെ വെ​​​​ട്ടി​​​​ക്കു​​​​റ​​​​വു​​​​ക​​​​ളും നേ​​​​രി​​​​ട്ടു. പ​​​​തി​​​​വ് രീ​​​​തി​​ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​വി​​​​ടെ​​​​യും കാ​​​​ണു​​​​ന്ന​​​​ത്: ശ​​​​ക്ത​​​​മാ​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ, പ​​​​രി​​​​മി​​​​ത​​​​മാ​​​​യ അ​​​​ധി​​​​കാ​​​​രം.

അ​​​​മേ​​​​രി​​​​ക്ക-​​ഇ​​​​റാ​​​​ൻ യു​​​​ദ്ധ​​​​വും എ​​​​ണ്ണ പ്ര​​​​തി​​​​സ​​​​ന്ധി​​​​യും

ഇ​​​​താ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​പ്പോ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി. ഇ​​​​റാ​​​​നും അ​​​​മേ​​​​രി​​​​ക്ക-​​ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ഖ്യ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള യു​​​​ദ്ധം ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് അ​​​​ട​​​​യാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യി. ലോ​​​​ക​​​​ത്തെ എ​​​​ണ്ണ​​​​വ്യാ​​​​പാ​​​​ര​​​​ത്തി​​ന്‍റെ 20 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​ക​​​​വും ഈ ​​​​ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്. 2026 മാ​​​​ർ​​​​ച്ച് അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ബ്രെ​​ന്‍റ് ക്രൂ​​​​ഡ് ഓ​​​​യി​​​​ലി​​​​ന്‍റെ വി​​​​ല ഏ​​​​ക​​​​ദേ​​​​ശം 118 ഡോ​​​​ള​​​​ർ വ​​​​രെ ഉ​​​​യ​​​​ർ​​​​ന്നു.

ജൂ​​​​ലൈ​​​​യോ​​​​ടെ അ​​​​ത് ഏ​​​​ക​​​​ദേ​​​​ശം 70 ഡോ​​​​ള​​​​റാ​​​​യി കു​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് വീ​​​​ണ്ടും ഉ​​​​യ​​​​ർ​​​​ന്നു. ഈ ​​​​മാ​​​​സ​​​​വും വി​​​​ല​​​​യി​​​​ൽ ചാ​​​​ഞ്ചാ​​​​ട്ടം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. വ​​​​ലി​​​​യ തോ​​​​തി​​​​ലു​​​​ള്ള യു​​​​ദ്ധ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത് ട്രം​​​​പ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​ക്‌ടോ​​​​ബ​​​​ർ എ​​ട്ടി​​ന് ​​ബ്രെ​​​​ന്‍റ് വി​​​​ല 105 ഡോ​​​​ള​​​​ർ ക​​​​ട​​​​ന്നു. ക​​​​രു​​​​ത​​​​ൽ ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 10 കോ​​​​ടി ബാ​​​​ര​​​​ൽ എ​​​​ണ്ണ വി​​​​പ​​​​ണി​​​​യി​​​​ലി​​​​റ​​​​ക്കാ​​​​ൻ ജി7-​​​​ഉം അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ഊ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി​​​​യും സ​​​​മ്മ​​​​തി​​​​ച്ചു. ഇ​​​​ത്ത​​​​രം പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വ​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ്; ഐ​​​​ക്യ​​​​രാ​​​​ഷ്‌​​ട്ര​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന​​​​ല്ല.

ഗു​​​​ട്ടെ​​​​റ​​​​സിന്‍റെ പ​​​​ങ്ക് ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ല​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. സം​​​​ഘ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ന​​​​യ​​​​ത​​​​ന്ത്ര​​​​ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്നും അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ക​​​​പ്പ​​​​ൽ​​​​ ഗ​​​​താ​​​​ഗ​​​​താ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഒ​​​​ക്‌ടോ​​​​ബ​​​​ർ ആ​​റി​​ന് ​​ഇ​​​​സ്‌​​ലാ​​​​മാ​​​​ബാ​​​​ദി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സ​​​​മാ​​​​ധാ​​​​ന​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഐ​​​​ക്യ​​​​രാ​​​​ഷ്‌​​ട്ര​​​​സ​​​​ഭ ഒ​​​​രു പ്ര​​​​ത്യേ​​​​ക ദൂ​​​​ത​​​​നെ​​​​യും നി​​​​യ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പാ​​​​കി​​​​സ്ഥാ​​​​ൻ മ​​​​ധ്യ​​​​സ്ഥ​​​​ന്‍റെ പ​​​​ങ്കു​​​​വ​​​​ഹി​​​​ക്കു​​​​ന്നു. സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തെ മ​​​​റ്റ് സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലേ​​​​തു​​​​പോ​​​​ലെ, ഐ​​​​ക്യ​​​​രാ​​​​ഷ്‌​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം ഇ​​​​വി​​​​ടെ​​​​യും ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്; എ​​​​ന്നാ​​​​ൽ, അ​​​​ത് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

Latest News

Corehub Up