തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ 2026 ഓഗസ്റ്റിൽ നടത്തിയ എച്ച്ഡിസി ആൻഡ് ബിഎം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലത്തിന്റെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ നവംബർ 23 വരെ അതാത് സഹകരണ പരിശീലന കോളജുകളിൽ സ്വീകരിക്കും. പരീക്ഷാഫലം എല്ലാ സഹകരണ പരിശീലന കോളജുകളിലും www.scu.kerala.gov.in ലും ലഭ്യമാണ്.