Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HUMANITARIANDAY

Middle East and Gulf

മ​നു​ഷ്യ​ത്വ​വും സാ​ഹോ​ദ​ര്യ​വും ഉ​ദ്ഘോ​ഷി​ച്ച് ലോ​ക മാ​ന​വി​ക ദി​നാ​ച​ര​ണം

ദോ​ഹ: ലോ​ക മാ​ന​വി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് സം​ഘ​ടി​പ്പി​ച്ച കൂ​ടി​യി​രു​ത്തം മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​ഹ​ത്വം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച ചി​ന്ത​ക​ളും ആ​ശ​യ​ങ്ങ​ളും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

പ​ര​സ്പ​രം ക​രു​ത​ലോ​ടെ​യും സ​ഹാ​നു​ഭൂ​തി​യോ​ടെ​യും ജീ​വി​ക്കു​ന്ന ഒ​രു സാ​മൂ​ഹി​ക ക്ര​മ​മാ​ണ് ലോ​ക​ത്തി​ന് ഏ​റ്റ​വും ആ​വ​ശ്യ​മെ​ന്നും ജീ​വി​ത​ത്തി​ല്‍ നാം ​എ​ന്ത് നേ​ടി എ​ന്ന​തി​നേ​ക്കാ​ള്‍ ന​മ്മു​ടെ ജീ​വി​തം കൊ​ണ്ട് മ​റ്റു​ള്ള​വ​ര്‍​ക്ക് എ​ന്ത് ല​ഭി​ച്ചു എ​ന്ന​താ​ണ് കൂ​ടു​ത​ല്‍ പ്ര​സ​ക്ത​മെ​ന്നും പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

1972-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ച്ഛ​നും ബാ​പ്പ​യും എ​ന്ന മ​ല​യാ​ള​ച​ല​ച്ചി​ത്ര​ത്തി​നാ​യി വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ്മ ര​ചി​ച്ച് ജി. ​ദേ​വ​രാ​ജ​ന്‍ സം​ഗീ​തം ന​ല്‍​കി കെ. ​ജെ. യേ​ശു​ദാ​സ് ആ​ല​പി​ച്ച "മ​നു​ഷ്യ​ന്‍ മ​ത​ങ്ങ​ളെ സൃ​ഷ്ടി​ച്ചു' എ​ന്ന സ​ന്ദേ​ശ​പ്ര​ധാ​ന​മാ​യ ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ട് ഗാ​യി​ക സി​താ​ര ഷാ​ഫി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​നു​ഷ്യ​നെ മ​ത​ത്തി​നും ജാ​തി​ക്കും അ​തീ​ത​മാ​യി കാ​ണേ​ണ്ട​തി​ന്‍റെ പ്ര​സ​ക്തി ഓ​ര്‍​മി​പ്പി​ച്ച ഗാ​ന​ത്തി​ന്‍റെ അ​വ​ത​ര​ണം പ​രി​പാ​ടി​ക്ക് മാ​ന​വി​ക​ത​യു​ടെ ശ​ക്ത​മാ​യ സ​ന്ദേ​ശം പ​ക​ര്‍​ന്നു.

ന​മ്മു​ടെ ജീ​വി​തം കൊ​ണ്ട് ഒ​രാ​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ല്‍, ഒ​രാ​ള്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ല്‍, ഒ​രാ​ളെ ഉ​യ​ര്‍​ത്തി​നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ല്‍, അ​ല്ലെ​ങ്കി​ല്‍ ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ല്‍ ചെ​റി​യൊ​രു മാ​റ്റ​മെ​ങ്കി​ലും സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ല്‍ അ​താ​ണ് ജീ​വി​ത​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ മ​ഹ​ത്വ​മെ​ന്ന് പ്ര​ഭാ​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

മ​റ്റു​ള്ള​വ​രു​ടെ വേ​ദ​ന തി​രി​ച്ച​റി​യാ​നും അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കാ​നും ക​ഴി​യു​ന്ന മ​നു​ഷ്യ​രാ​ണ് സ​മൂ​ഹ​ത്തി​ന്റെ യ​ഥാ​ര്‍​ത്ഥ സ​മ്പ​ത്ത്. മാ​ന​വി​ക​ത​യു​ള്ള മ​നു​ഷ്യ​രും സാ​ഹോ​ദ​ര്യ​മു​ള്ള സ​മൂ​ഹ​വു​മാ​ണ് പു​രോ​ഗ​മി​ച്ച ഒ​രു ലോ​ക​ത്തി​ന്റെ യ​ഥാ​ര്‍​ത്ഥ അ​ട​യാ​ള​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ സ​വി​ത ദീ​പു, ക​ലാ​കാ​ര​ന്‍ മു​നീ​ര്‍ തൂ​ലി​ക, സം​രം​ഭ​ക​രാ​യ ജെ​ബി കെ. ​ജോ​ണ്‍, മ​ന്‍​സൂ​ര്‍ കോ​ഡൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ജെ​ബി കെ. ​ജോ​ണി​നെ ച​ട​ങ്ങി​ല്‍ ഗാ​യി​ക സി​താ​ര ഷാ​ഫി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Latest News

Corehub Up