ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ പാർട്ടിക്ക് പാർലമെന്ററി സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ തോൽവി. ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) ആണു വിജയിച്ചത്.
ഗുജ്റൻവാല ജില്ലയിലെ എൻഎ-77 മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഹാഫിസ് സയീദിന്റെ പാക്കിസ്ഥാൻ മർക്കസി മുസ്ലിം ലീഗ് (പിഎംഎംഎൽ) സ്ഥാനാർഥി മുഹമ്മദ് ഇബ്രാഹിം ഗുജ്ജാർ 30,000 വോട്ട് നേടിയപ്പോൾ പിഎംഎൽ-എൻ സ്ഥാനാർഥി റഷീദ് ബഷീർ വിർക് 43,000 വോട്ട് നേടി വിജയിച്ചു.
കുറഞ്ഞ പോളിംഗാണ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. ഇമ്രാൻ ഖാന്റെ പാർട്ടി മത്സരിച്ചിരുന്നില്ല.