കൊച്ചി: ആലുവ വെളിയത്തുനാട്ടിലെ റിസോര്‍ട്ടില്‍ ഹാലോവീന്‍ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയായ കേസില്‍ വിശദമായ അന്വേഷണത്തിന് പൊലിസ് നീക്കം. പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും പൊലിസ് ചോദ്യം ചെയ്യും.
പാര്‍ട്ടി നടന്ന റിസോര്‍ട്ടിന് നോട്ടീസ് നല്‍കും. പാര്‍ട്ടിയില്‍ മദ്യം എത്തിയതിനെ കുറിച്ചും മറ്റ് മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോ എന്നും പൊലിസ് പരിശോധിക്കും. രണ്ടു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം കൊച്ചിയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം ഇരുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.
15കാരിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കോട്ടയം സ്വദേശി അലക്‌സിനെ (20) പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ നാലിന് അറസ്റ്റിലായ പ്രതി റിമാന്‍ഡിലാണ്.