ഹമദ് ടൗൺ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൗൺ ഏരിയ സമ്മേളനം ഗംഭീരമായി നടന്നു. കെപിഎ ഹാളിലെ ജി. ദേവരാജ് മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റാഫി പരവൂരും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അരുൺ മോഹനും സമ്മേളനത്തിൽ അവതരിപ്പിച്ചു.
തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് സെക്രട്ടറി അനിൽകുമാറിനും കൈമാറി.