അങ്ങാടിപ്പുറം: ചെറുകുളന്പ് കെഎസ്കെഎം യുപി സ്കൂൾ മൈതാനത്ത് നടന്ന മങ്കട ഉപജില്ലാ ഹാൻഡ് ബോൾ ചാന്പ്യൻഷിപ്പിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ട കിരീടം. സബ് ജൂനിയർ (ആണ്) വിഭാഗത്തിൽ 2-1ന് ചെറുകുളന്പ് കെഎസ്കെഎം സ്കൂളിനെയും സീനിയർ (ആണ്) വിഭാഗത്തിൽ 4 - 2ന് മങ്കട ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിനെയും ഫൈനലിൽ പരാജയപ്പെടുത്തിയാണ് പരിയാപുരം സെന്റ് മേരീസ് ജേതാക്കളായത്.
ആരോണ്‍ അജീഷ് (ക്യാപ്റ്റൻ), എൻ. ഹിരണ്ദേവ്, ഏബൽ ടോം ഷാജൻ, പി.ഹനിം, എം.പി. മുഹമ്മദ് ഹിഷാം കെ.വി. ശരണ്‍, ജയിൻ പോൾ, എ.ജോഷ്വ, ക്രിസ്റ്റി തോമസ്, ജോഷ്വ ഷിനു, എം. മുഹമ്മദ് മുസ്തഫ, പി. നിഹാദ്, ടി.പി. അശ്വിൻ, അലോണ്‍ രാജേഷ്, കെ. കെ. അജ്വാദ് എന്നിവർ സബ് ജൂനിയർ വിഭാഗത്തിലും ആൽഡ്രിൻ ബെന്നി (ക്യാപ്റ്റൻ), കെ.വി. അർജുൻ, എ.കെ. മുഹമ്മദ് അസ്ജൽ, പി. മുഹമ്മദ് അംജദ്, കെ.ടി. അർജുൻ, കെ. മുഹമ്മദ് നിഹാൽ, കെ. അംജദ്, കെ. മുഹമ്മദ് ഹാഷിം, എം. മുഹമ്മദ് നിഹാൽ, കെ. അർജുൻ, മുഹമ്മദ് സിനാൻ, ടി. അബ്ദുൾ മാജിദ് എന്നിവർ സീനിയർ വിഭാഗത്തിലും പരിയാപുരത്തിനായി ജഴ്സിയണിഞ്ഞു. കായികാധ്യാപകരായ കെ.എസ്. സിബി, എഡ്വിൻ തോമസ് എന്നിവരാണ് പരിശീലകർ.