Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Handcuffs

പോലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ

തൃശൂര്‍: പോലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. കുമ്പളക്കോട് സ്വദേശി അനില്‍കുമാര്‍(28) ആണ് പോലീസിന്‍റെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടത്.

ഇതേതുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കകം ഇയാളെ പിടികൂടി. കേസില്‍ പ്രതിയായ ഇയാളെ പഴയന്നൂര്‍ പോലീസിന്‍റെ നേതൃത്വത്തില്‍ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനായി ചേലക്കര ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ചെക്കപ്പിനുശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി വിലങ്ങ് അഴിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ അനില്‍കുമാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Latest News

Corehub Up