Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HanoverBankDirector

America

ഹാ​നോ​വ​ർ ബാ​ങ്ക് ഡ​യ​റ​ക്‌​ട​ർ വ​ർ​ക്കി എ​ബ്ര​ഹാ​മി​ന് ഫൊ​ക്കാ​ന​യു​ടെ ബി​സി​ന​സ് ശ്രേ​ഷ്ഠ​ത പു​ര​സ്കാ​രം

ന്യൂയോർക്ക്: പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​മാ​യി വ​ർ​ക്കി എ​ബ്ര​ഹാം ഫൊ​ക്കാ​ന​യു​ടെ ബി​സി​ന​സ് ശ്രേ​ഷ്ഠ​ത പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. SBA (Small Business Administration) ലോ​ൺ പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ​യും വി​വി​ധ വാ​ണി​ജ്യ വാ​യ്പാ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും കു​ടി​യേ​റ്റ​ക്കാ​രാ​യ ചെ​റു​കി​ട മ​ല​യാ​ളി സം​രം​ഭ​ക​ർ​ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ​യും വ​ള​ർ​ച്ച​യ്ക്കാ​വ​ശ്യ​മാ​യ അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ൽ ഹാ​നോ​വ​ർ ബാ​ങ്ക് ശ്ര​ദ്ധേ​യ​മാ​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്.

പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും നി​ല​വി​ലു​ള്ള ബി​സി​ന​സു​ക​ൾ വി​ക​സി​പ്പി​ക്കാ​നും മ​ല​യാ​ളി സം​രം​ഭ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ൽ​കു​ന്ന​തി​ലൂ​ടെ, അ​മേ​രി​ക്ക​ൻ സം​രം​ഭ​ക​ത്വ രം​ഗ​ത്ത് അ​വ​രു​ടെ വ​ള​ർ​ച്ച​യ്ക്ക് ഹാ​നോ​വ​ർ ബാ​ങ്ക് ശ​ക്ത​മാ​യ താ​ങ്ങാ​യി മാ​റു​ന്നു. ചെ​റു​കി​ട മ​ല​യാ​ളി സം​രം​ഭ​ക​ർ​ക്ക് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണ് ബി​സി​ന​സ് ശ്രേ​ഷ്ഠ​ത പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്.

പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​ക​ളു​ടെ അ​തി​രു​ക​ൾ മ​റി​ക​ട​ന്ന്, അ​മേ​രി​ക്ക​ൻ മെ​യി​ൻ​സ്ട്രീം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ന്ന​ത നേ​തൃ​ത്വ​നി​ര​യി​ലേ​ക്ക് ഉ​യ​രാ​ൻ സാ​ധി​ക്കു​മെ​ന്ന് വ​ർ​ക്കി എ​ബ്ര​ഹാ​മി​ന്‍റെ വി​ജ​യ​ഗാ​ഥ തെ​ളി​യി​ക്കു​ന്നു.

റീ​ട്ടെ​യി​ൽ, മാ​നു​ഫാ​ക്ച​റിം​ഗ്, റി​യ​ൽ എ​സ്റ്റേ​റ്റ്, മാ​ധ്യ​മ​രം​ഗം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളും ദ​ർ​ശ​ന​വും പു​തി​യ ത​ല​മു​റ​യി​ലെ മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് പ്ര​ചോ​ദ​ന​വും വ​ഴി​കാ​ട്ടി​യു​മാ​ണ്.

അ​മേ​രി​ക്ക​ൻ വാ​ണി​ജ്യ-​ധ​ന​കാ​ര്യ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ, ഇ​ന്ന് NASDAQ-ൽ ​ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തും ഏ​ക​ദേ​ശം 2.5 ബി​ല്യ​ൺ ഡോ​ള​ർ ആ​സ്തി​യു​ള്ള​തു​മാ​യ ഹാ​നോ​വ​ർ ബാ​ങ്കി​ന്‍റെ (Hanover Community Bank) സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ​മാ​രി​ൽ ഒ​രാ​ളാ​യ ​വ​ർ​ക്കി എ​ബ്ര​ഹാ​മി​ന്‍റെ വി​ജ​യം പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​കെ വ​ൻ അ​ഭി​മാ​ന​മാ​യി മാ​റു​ന്നു.

അ​മേ​രി​ക്ക​യി​ലെ Eric’s Shoe Stores ശൃം​ഖ​ല, Abraham and Sons Leather Company, VA Smith Shoe Company International എ​ന്നി​വ​യു​ടെ ഉ​ട​മ​യും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ അ​ദ്ദേ​ഹം, റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ​ക​നാ​യും പ്ര​വാ​സി ടെ​ലി​വി​ഷ​ൻ ചാ​ന​ൽ ചെ​യ​ർ​മാ​നാ​യും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള മി​ക​ച്ചൊ​രു സം​രം​ഭ​ക​നാ​ണ്.

ഇ​ൻ​ഡോ-​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ ര​ണ്ട് ത​വ​ണ പ്ര​സി​ഡ​ന്‍റാ​യും സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച് സ​ഭാ കൗ​ൺ​സി​ൽ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം അ​മേ​രി​ക്ക​ൻ ദ​ക്ഷി​ണേ​ഷ്യ​ൻ സ​മൂ​ഹ​ത്തി​ലെ ക​രു​ത്തു​റ്റ സാ​ന്നി​ധ്യ​മാ​ണ്.

ക​ല​ഹാ​രി​യി​ലെ ച​രി​ത്ര സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യും നി​ർ​ണാ​യ​ക പി​ന്തു​ണ​യുംപെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ വെ​ച്ച് ചെ​ണ്ട മേ​ള​വും മോ​ഹി​നി​യാ​ട്ട​വും ഒ​ന്നി​പ്പി​ച്ചു കൊ​ണ്ട് ആ​യി​ര​ത്തി​ല​ധി​കം ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി ഫൊ​ക്കാ​ന തീ​ർ​ത്ത വി​സ്മ​യം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യി​രു​ന്നു.

ന​മ്മു​ടെ പ​ര​മ്പ​രാ​ഗ​ത ക​ല​ക​ളെ​യും സം​സ്കാ​ര​ത്തെ​യും വി​ദേ​ശ​മ​ണ്ണി​ൽ ഏ​കോ​പി​പ്പി​ക്കു​ക എ​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്തം ഫൊ​ക്കാ​ന ഏ​റ്റെ​ടു​ത്ത​പ്പോ​ൾ, അ​തി​നു​പി​ന്നി​ലെ വ​ർ​ക്കി എ​ബ്ര​ഹാ​മി​ന്‍റെ സ​പ്പോ​ർ​ട്ട് വ​ള​രെ വ​ലു​താ​യി​രു​ന്നു.

ത​നി​ക്ക് ല​ഭി​ച്ച ഉ​ന്ന​ത പ​ദ​വി​ക​ളും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സ​മൂ​ഹ​ത്തിന്‍റെ പൊ​തു​ന​ന്മ​യ്ക്കാ​യി കൃ​ത്യ സ​മ​യ​ത്ത് വി​നി​യോ​ഗി​ക്കാ​ൻ അ​ദ്ദേ​ഹം മ​ടി​ച്ചി​ല്ല. ഡോ. ​സ​ജി​മോ​ൻ ആ​ന്‍റണി​യു​ടെ നേ​തൃ​ത്വ​വും സു​താ​ര്യ​മാ​യ രീ​തി​യും വ​ർ​ക്കി എ​ബ്ര​ഹാ​മിന്‍റെ പ്ര​ശം​സയ്​ക്കും പ​ത്ര​മാ​യി​ട്ടു​ണ്ട്.

ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ ത​ന്‍റെ സ്ഥാ​ന​ത്തി​ൽ മാ​ത്രം ഒ​തു​ക്കാ​തെ, ക​ല​യും സം​സ്കാ​ര​വും കോ​ർ​ത്തി​ണ​ക്കി വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്തം ചു​മ​ന്ന ഫൊ​ക്കാ​ന​യ്ക്ക് ശ​ക്ത​മാ​യ ത​ണ​ലൊ​രു​ക്കാ​ൻ വ​ർ​ക്കി എ​ബ്ര​ഹാ​മി​നെ​പ്പോ​ലൊ​രു ബാ​ങ്കിം​ഗ് പ്ര​മു​ഖ​ൻ എ​ത്തി​യ​ത് ഈ ​കൂ​ട്ടാ​യ്മ​യ്ക്കു​ള്ള വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​ണ്.

ക​ല​ഹാ​രി​യി​ലെ ച​രി​ത്ര നേ​ട്ട​ത്തി​ന് പി​ന്നി​ൽ ഫൊ​ക്കാ​ന കൈ​കോ​ർ​ത്ത​പ്പോ​ൾ, ഏ​റ്റ​വും ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത് തോ​ൾ​ചേ​ർ​ന്നു​നി​ന്ന വ​ർ​ക്കി എ​ബ്ര​ഹാ​മി​ന്‍റെ പ​ങ്കാ​ളി​ത്തം പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു പ്ര​ചോ​ദ​ന​മാ​ണ്.

Latest News

Corehub Up