Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hansika Motwani

വി​വാ​ഹം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി ക​രു​തു​ന്നി​ല്ല: ഹ​ൻ​സി​ക  

ബാ​ല​താ​ര​മാ​യി അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് വ​ന്ന് പി​ന്നീ​ട് തെ​ന്നി​ന്ത്യ​ൻ സി​നി​മാ രം​ഗ​ത്തെ അ​റി​യ​പ്പെ​ടു​ന്ന നാ​യി​ക ന​ടി​യാ​യി മാ​റി​യ താ​ര​മാ​ണ് ഹ​ൻ​സി​ക മോ​ട്‌​വാ​ണി. ബാ​ല​താ​ര​മാ​യി മും​ബൈ സി​നി​മാ, ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടെ​ങ്കി​ലും നാ​യി​ക​യാ​യ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ തെ​ന്നി​ന്ത്യ​യി​ൽ വ​ലി​യ സ്വീ​ക​ര​ണ മാ​ണ് ഹ​ൻ​സി​ക​യ്ക്കു ല​ഭി​ച്ച​ത്.

സെ​റ്റു​ക​ളി​ലെ അ​നു​ഭ​വം പ​ങ്കു​വ​ച്ച് കൊ​ണ്ട് പു​തി​യ അ​ഭി​മു​ഖ​ത്തി​ൽ ഹ​ൻ​സി​ക പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. കം​ഫ​ർ​ട്ട​ബി​ൾ അ​ല്ലാ​ത്ത വ​സ്ത്രം ത​ന്നാ​ൽ ഞാ​ൻ ധ​രി​ക്കി​ല്ല. ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ തു​റ​ന്നു പ​റ​യ​ണം എ​ന്നാ​ണ് അ​മ്മ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഒ​രി​ക്ക​ൽ പ​റ​ഞ്ഞാ​ൽ പി​ന്നീ​ട് അ​ങ്ങ​നെ ഉ​ണ്ടാ​കി​ല്ല. ആ​ദ്യ​ത്തെ സ്റ്റെ​പ്പി​ലാ​ണ് കാ​ര്യ​മെ​ന്നും ഹ​ൻ​സി​ക പ​റ​യു​ന്നു.

തെ​ന്നി​ന്ത്യ​ൻ സി​നി​മാ രം​ഗം വ​ള​രെ ന​ല്ല​താ​ണ് അ​വ​രാ​ണ് എ​ന്നെ സി​നി​മാ ന​ടി​യാ​ക്കി​യ​ത്. എ​ന്‍റെ സ്വ​ന്തം ആ​ൾ​ക്കാ​രാ​യാ​ണ് അ​വി​ടെ​യു​ള്ള​വ​രെ കാ​ണു​ന്ന​തെ​ന്നും ഹ​ൻ​സി​ക പ​റ​ഞ്ഞു. വി​വാ​ഹം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി ക​രു​തു​ന്നി​ല്ല. എ​ന്‍റെ കു​ടും​ബം എ​ന്നെ ഒ​ന്നി​നും നി​ർ​ബ​ന്ധി​ക്കാ​റി​ല്ല. വി​വാ​ഹ​മോ​ച​ന​ത്തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഒ​രു വി​ഷ​യം കി​ട്ടി. ഞാ​ൻ വ്യ​ക്ത​ത വ​രു​ത്തു​ന്നി​ല്ല. എ​നി​ക്ക​ത് വി​ഷ​യ​മ​ല്ല. എ​നി​ക്ക് വി​ഷ​മ​വു​മി​ല്ല.

തെ​റ്റാ​യ ട്രെ​യി​നി​ൽ യാ​ത്ര തു​ട​ർ​ന്ന് അ​നു​ഭ​വി​ക്കു​ന്ന​തി​നേ​ക്കാ​ൾ ട്രെ​യി​നി​ൽ നി​ന്ന് പു​റ​ത്ത് വ​രു​ന്ന​താ​ണ് ന​ല്ല​ത്. എ​നി​ക്ക് എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. പ്ര​ണ​യം എ​നി​ക്ക് വി​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​ക്കും. ഞാ​ൻ പ്ര​ണ​യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു. ഇ​പ്പോ​ൾ അ​തി​നു​ള്ള സ​മ​യ​മാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും ഹ​ൻ​സി​ക മോ​ട്‌​വാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up