Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HappyBirthdayDhoni

Special

ആ​വേ​ശം വാ​നോ​ളം; പി​റ​ന്നാ​ളി​ന് മു​ൻ​പേ, കൂ​റ്റ​ൻ ക​ട്ടൗ​ട്ടു​ക​ളും പാ​ലാ​ഭി​ഷേ​ക​വു​മാ​യി ധോ​ണി ആ​രാ​ധ​ക​ർ

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​നും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് താ​ര​വു​മാ​യ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ 45-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​മാ​യി.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ ഒ​ത്തു​കൂ​ടി​യ നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ പ്രി​യ താ​ര​ത്തി​ന്‍റെ ഭീ​മാ​കാ​ര​മാ​യ ക​ട്ടൗ​ട്ടു​ക​ൾ ഉ​യ​ർ​ത്തി​യാ​ണ് ജ​ന്മ​ദി​ന​ത്തി​ന് വ​ര​വേ​ൽ​പ്പ് ന​ൽ​കി​യ​ത്.

ഇ​ന്ത്യ​ൻ ജേ​ഴ്സി​യി​ലും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് കു​പ്പാ​യ​ത്തി​ലു​മു​ള്ള ധോ​ണി​യു​ടെ ചി​ത്ര​ങ്ങ​ളി​ൽ ആ​രാ​ധ​ക​ർ പാ​ലാ​ഭി​ഷേ​കം ന​ട​ത്തു​ക​യും ചെ​യ്തു. ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യും ആ​രാ​ധ​ക​ർ ഈ ​നി​മി​ഷം വ​ലി​യ ഉ​ത്സ​വ​മാ​ക്കി മാ​റ്റി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വി​വി​ധ ഫാ​ൻ പേ​ജു​ക​ൾ വ​ഴി ഇ​തി​ന്‍റെ വീ​ഡി​യോ​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചി​ട്ടും ധോ​ണി​യെ​ന്ന കാ​യി​ക​താ​ര​ത്തോ​ടു​ള്ള ആ​രാ​ധ​ന​യ്ക്ക് ഒ​ട്ടും കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് വി​ജ​യ​വാ​ഡ​യി​ൽ നി​ന്നു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ.

ഓ​രോ വ​ർ​ഷ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കേ​ക്ക് മു​റി​ക്ക​ലു​മാ​യി ആ​രാ​ധ​ക​ർ ആ​ഘോ​ഷി​ക്കു​ന്ന ഈ ​പി​റ​ന്നാ​ൾ ദി​ന​ത്തി​നാ​യി വ​ലി​യ കാ​ത്തി​രി​പ്പി​ലാ​ണ് കാ​യി​ക​ലോ​കം.

 

Latest News

Corehub Up