Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HappyBirthdayMammootty

മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നം മ​ഹ​ത്താ​യ മാ​തൃ​ക​യാ​ക്കാ​ൻ ആ​രാ​ധ​ക​ർ: ലോ​ക​മെ​മ്പാ​ടു​മാ​യി 40,000 പേ​ർ ര​ക്ത​ദാ​നം ചെ​യ്യും

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ ഏ​ഴ് വ​ർ​ണാ​ഭ​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ക്കാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ക്കൂ​ട്ടാ​യ്മ​ക​ൾ ത​യ്യാ​റെ​ടു​ക്കു​ന്നു.

മ​മ്മൂ​ട്ടി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ (MFAI) ആ​ഭി​മു​ഖ്യ​ത്തി​ൽ 17 രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​പ്പി​ച്ചു​കൊ​ണ്ട് 40,000 യൂ​ണി​റ്റ് ര​ക്തം ശേ​ഖ​രി​ക്കാ​നാ​ണ് ഇ​ത്ത​വ​ണ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ദു​ബാ​യി​ൽ വ​ച്ച് സം​ഘ​ട​ന​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ദ് മു​ഹ​മ്മ​ദാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ 25,000 ആ​ളു​ക​ളാ​യി​രു​ന്നു ഈ ​ര​ക്ത​ദാ​ന യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന​തെ​ങ്കി​ൽ, ഇ​ക്കു​റി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 40,000 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി.

ആ​രാ​ധ​ക​ർ​ക്ക് പു​റ​മെ കോ​ളേ​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഐ​ടി-​കോ​ർ​പ്പ​റേ​റ്റ് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ഈ ​ഉ​ദ്യ​മ​ത്തി​ന് പി​ന്തു​ണ​യേ​കി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളും സേ​വ​ന പ​രി​പാ​ടി​ക​ളു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം, വി​വി​ധ സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ൾ, പ​രി​സ​ര ശു​ചീ​ക​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​മ്മൂ​ട്ടി ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ല​ൻ പീ​റ്റ​ർ പ​ത്ത​നം​തി​ട്ട​യി​ൽ വ്യ​ക്ത​മാ​ക്കി.

ഈ ​ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് +91 7034634369 എ​ന്ന ന​മ്പ​റി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up