Movies
ഹരീഷ് കണാരൻ ബാദുഷായ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. അഞ്ച് വർഷത്തോളം ഹരീഷ് കണാരന്‍റെ ഡേറ്റ് നോക്കിയിരുന്ന ബാദുഷയ്ക്ക് ശമ്പളമായി ഹരീഷ് എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്നത് വ്യക്തമാക്കിയിട്ടില്ലെന്നും എന്തു കാര്യത്തിനും ഒരു രണ്ടുവശം ഉണ്ടാകുമെന്നും സിദ്ധു പറയുന്നു.
‘രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലും ചാനലുകളിലും ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. തന്‍റെ കൈയിൽ നിന്നു കടം വാങ്ങിയ വാങ്ങിയ പൈസയിൽ ഒരു വലിയ എമൗണ്ട് ഇനിയും തിരികെ കൊടുക്കാനുണ്ട് എന്ന് പറഞ്ഞ് ഹരീഷ് കണാരൻ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്കെതിരെ നടത്തിയ പ്രസ്താവനയാണ് പിന്നീട് ഓൺലൈൻ മീഡിയയിൽ വലിയ ചർച്ചയായത്.
അഞ്ചുവർഷത്തോളം ഹരീഷ് കണാരന്‍റെ ഡേറ്റ് നോക്കിയത് ബാദുഷയാണെന്ന് പറയുന്നു. ആ സമയത്ത് ഹരീഷ് ബാദുഷയ്ക്ക് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് ഹരീഷ് വ്യക്തമാക്കിയിട്ടില്ല.
എന്ത് ധാരണയുടെ പുറത്താണ് ഹരീഷിന്‍റെ ഡേറ്റ് ബാദുഷ നോക്കിയിരുന്നത് എന്നും നമുക്ക് അറിയില്ല ബാദുഷയുടെ ഭാഗത്തുനിന്ന് ഇതിന് ഒരു വിശദീകരണവും വന്നിട്ടില്ല. ബാദുഷയുടെ വിശദീകരണം വരുമ്പോഴേ നമുക്ക് ഇതിന്‍റെ സത്യാവസ്ഥ മനസിലാകുകയുള്ളൂ.
ഹരീഷ് കണാരൻ പറഞ്ഞത് ശരിയാണ്, അല്ലെങ്കിൽ അദ്ദേഹം ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നു പറയില്ലല്ലോ. പക്ഷേ ബാദുഷയുടെ ഭാഗം കൂടി കേട്ടാലേ അതിനൊരു വ്യക്തത വരികയുള്ളൂ. കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു കൊടുക്കേണ്ടത് തന്നെയാണ്. എന്‍റെ രണ്ടു പടത്തിലെ ഹരീഷ് കണാരൻ അഭിനയിച്ചിട്ടുള്ളൂ. ഒപ്പം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.
ഒരു പ്രശ്നവും ഉണ്ടാക്കാതെ കറക്റ്റ് സമയത്ത് വന്ന് അഭിനയിച്ചു പോയ ആളാണ് ഹരീഷ്. ഇതിൽ രണ്ടാമത്തെ പടം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ യുടെ സമയത്ത് ഞാൻ ഹരീഷിനെ വിളിച്ചപ്പോൾ ബാദുക്കയാണ് ഡേറ്റ് നോക്കുന്നത് ശമ്പളം പറയുന്നത്. ചേട്ടൻ ബാദുക്കയെ വിളിച്ചോളൂ എന്ന് പറഞ്ഞു. ഹരീഷും ധർമ്മജനും ഉണ്ടായിരുന്നു ആ പടത്തിൽ.
രണ്ടുപേരുടെയും ഡേറ്റ് നോക്കിയിരുന്നത് ബാദുഷയാണ്. ഞാൻ ബാദുഷയെ വിളിച്ച് ഇവരോട് രണ്ടുപേരോടും നേരിട്ട് സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഇല്ല രണ്ടുപേരോടും ചേട്ടൻ നേരിട്ട് സംസാരിച്ച് ഡേറ്റും ശമ്പളവും ഫിക്സ് ചെയ്തോളൂ എന്ന് ബാദുഷ പറഞ്ഞു.
ഒരു ഓണക്കാലത്ത് ഞങ്ങൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ മുഴുവൻ മെമ്പർമാർക്കും ഓണക്കിറ്റ് കൊടുത്ത ആളാണ് ബാദുഷ. കൂടാതെ കോവിഡ് കാലത്ത് ഒരുപാട് സുമനസുകളുടെ സഹായത്തോടെ കോവിഡ് കിച്ചൻ നടത്തി ധാരാളം പേർക്ക് മാസങ്ങളോളം ഭക്ഷണം കൊടുക്കുന്നതിന് നേതൃത്വം കൊടുത്തതും ബാദുഷയാണ്. അങ്ങിനെ നന്മയുടെ നല്ലൊരു വശവും ബാദുഷയ്ക്കുണ്ട്. സോഷ്യൽ മീഡിയയിൽ ബാദുഷയെ ചീത്തവിളിച്ച് ധാരാളം കമന്റുകൾ വരുന്നുണ്ട്.
ഹരീഷ് കണാരന്‍റെ പ്രസ്താവനയ്ക്ക് ബാദുഷയുടെ വിശദീകരണം വന്നാലേ നമുക്ക് സത്യാവസ്ഥ മനസ്സിലാവുകയുള്ളൂ. എത്രയും പെട്ടെന്ന് കാര്യങ്ങൾ വ്യക്തമാക്കാനുള്ള ബാധ്യത ബാദുഷയ്ക്കുണ്ട്. ആരെയും ന്യായീകരിക്കാൻ വേണ്ടിയല്ല ഈ കുറിപ്പ് എന്‍റെ അനുഭവങ്ങൾ പറയാനാണ്. എന്ത് കാര്യത്തിനും ഒരു രണ്ടുവശം ഉണ്ടല്ലോ.ഈ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ ഉണ്ടാവും. ഞാൻ പറഞ്ഞത് എന്‍റെ അനുഭവവും അഭിപ്രായവുമാണ്.’
Movies
കടം കൊടുത്ത 20 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് ബാദുഷ തന്നെ സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്ന ഹരീഷ് കണാരന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രൊഡക്‌ഷന്‍ കണ്‍ട്രോളറും നിർമാതാവുമായ ബാദുഷ.
ഹരീഷിന്‍റെ ആരോപണങ്ങള്‍ക്ക് താന്‍ നിര്‍മിക്കുന്ന റേച്ചല്‍ റിലീസ് ചെയ്ത ശേഷം മറുപടി പറയാം എന്നാണ് ബാദുഷ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ബാദുഷയ്ക്കെതിരെ ആരോപണവുമായി ഹരീഷ് രംഗത്തെത്തിയത്.
എനിക്ക് പറയാനുള്ളതെല്ലാം, എന്‍റെ സിനിമയായ റേച്ചലിന്‍റെ റിലീസിനു ശേഷം മാത്രം എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 12നാണ് ഹണി റോസിനെ നായികയാക്കി ബാദുഷ നിർമിക്കുന്ന റേച്ചല്‍ റിലീസ് ചെയ്യുന്നത്.
അതേസമയം, മധുരകണക്ക് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.
‘അജയന്‍റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ ബാദുഷ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു.
‘എന്‍റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ ഉണ്ടായിരുന്നു. മലയാളത്തിൽ ഒട്ടുമിക്ക സിനിമകളും ഒരു കാലത്ത് കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഞാൻ ഒരു 20 ലക്ഷത്തോളം രൂപ കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു തന്നു.
എന്‍റെ വീടുപണി നടക്കുന്ന സമയത്ത് ബാക്കി പൈസ ഞാൻ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇതിന്‍റെ വൈരാഗ്യത്തിലാവണം, അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു.
‘അജയന്‍റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ടമായി. പിന്നീട് ടൊവീനോ കണ്ടപ്പോൾ എന്നോട് ചോദിച്ചു, ‘ചേട്ടനെ കണ്ടില്ലല്ലോ’എന്ന്. ഇങ്ങനെ ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായി. അതാണ് പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തോന്നിയത്. കുറേ കാലത്തിന് ശേഷം ഇപ്പോഴാണ് അഭിനയത്തിൽ വീണ്ടും സജീവമാകുന്നത്.’
Kerala
കൊച്ചി: തനിക്കെതിരെയുള്ള സിനിമാതാരം ഹരീഷ് കണാരന്‍റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സിനിമയിൽ താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും അന്നം നൽകുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എആർഎമ്മിൽ നിന്ന് സിനിമയുടെ പ്രൊഡ്യൂസറും സംവിധായകനുമാണ് ഹരീഷിനെ ഒഴിവാക്കിയത്. ഷൂട്ടിംഗിനു തുടർച്ചയായി അന്പതു ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വഴങ്ങിയില്ല. ഇടയ്ക്ക് മറ്റു പരിപാടികൾക്കോ സ്റ്റേജ് ഷോകൾക്കോ പോകരുതെന്നും പറഞ്ഞിരുന്നു.
അഞ്ചു ലക്ഷമായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തത്. 15 ലക്ഷം വേണമെന്ന് ഹരീഷ് നിർബന്ധം പറഞ്ഞു. ഇക്കാരണങ്ങളാണ് എആർഎമ്മിൽ നിന്നു പുറത്താകാൻ ഇടയാക്കിയത്.
ഹരീഷിന്‍റെ വെളിപ്പെടുത്തലുകളിൽ ചിലതു സത്യങ്ങളുണ്ട്. അതിനേക്കാൾ വസ്തുതാവിരുദ്ധമായ കാര‍്യങ്ങളാണ്. റേയ്ച്ചൽ എന്ന തന്‍റെ സിനിമയുടെ റിലീസ് അടുത്ത 12നാണ്. അതിനുശേഷം ഹരീഷിന്‍റെ ആരോപണങ്ങൾക്കെതിരെ വിശദമായ മറുപടിയും നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും ബാദുഷ പറഞ്ഞു.
കടം ചോദിച്ച 20 ലക്ഷം രൂപ തിരിച്ചുചോദിച്ചതിനു ബാദുഷ തനിക്കു എആർഎം ഉൾപ്പടെ സിനിമകളിലെ അവസരം കളഞ്ഞെന്ന് ഹരീഷ് ആരോപിച്ചിരുന്നു. സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു ഹരീഷിന്‍റെ വെളിപ്പെടുത്തൽ.