Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HariVelloor

ഹ​രി വെ​ള്ളൂ​ർ, അ​ശോ​ക് തു​ക്കാ​റാം ധ​മ​ൻ​ക​ർ ഇ​സാ​ഫ് ഡ​യ​റ​ക്ട​ർ​മാ​ർ

കൊ​​​​ച്ചി: തൃ​​​​ശൂ​​​​ർ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ​​​​സാ​​​​ഫ് സ്മോ​​​​ൾ ഫി​​​​നാ​​​​ൻ​​​​സ് ബാ​​​​ങ്കി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡി​​​​ലേ​​​​ക്ക് ധ​​​​ന​​​​കാ​​​​ര്യ​​​​ വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ ഹ​​​​രി വെ​​​​ള്ളൂ​​​​ർ, അ​​​​ശോ​​​​ക് തു​​​​ക്കാ​​​​റാം ധ​​​​മ​​​​ൻ​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രെ നി​​​​യ​​​​മി​​​​ച്ചു. ഹ​​​​രി വെ​​​​ള്ളൂ​​​​രി​​​​നെ നോ​​​​ണ്‍ എ​​​​ക്സി​​​​ക്യു​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യും അ​​​​ശോ​​​​കി​​​​നെ നോ​​​​ണ്‍ എ​​​​ക്സി​​​​ക്യൂട്ടീ​​​​വ് ഇ​​​​ൻ​​​​ഡി​​​​പെ​​​​ൻ​​​​ഡ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യു​​​​മാ​​​​ണു നി​​​​യ​​​​മി​​​​ച്ച​​​​ത്.

സാ​​​​ന്പ​​​​ത്തി​​​​ക​​​​രം​​​​ഗ​​​​ത്ത് മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ഹ​​​​രി വെ​​​​ള്ളൂ​​​​ർ ബാ​​​​ങ്കിം​​​​ഗ്, ബ്രാ​​​​ഞ്ച് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ്, ഉ​​​​പ​​​​ഭോ​​​​ക്തൃ​​​​ പ​​​​ങ്കാ​​​​ളി​​​​ത്തം, ബി​​​​സി​​​​ന​​​​സ് വി​​​​ക​​​​സ​​​​നം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വി​​​​ദ​​​​ഗ്ധ​​​​നാ​​​​ണ്. ഇ​​​​സാ​​​​ഫ് ബാ​​​​ങ്കി​​​​ന്‍റെ എ​​​​ക്സി​​​​ക്യൂട്ടീ​​​​വ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യും എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്കി​​​​ന്‍റെ സീ​​​​നി​​​​യ​​​​ർ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റാ​​​​യ അ​​​​ശോ​​​​ക് തു​​​​ക്കാ​​​​റാം ധ​​​​മ​​​​ൻ​​​​ക​​​​റി​​​​ന് നി​​​​ക്ഷേ​​​​പ ബാ​​​​ങ്കിം​​​​ഗ്, സു​​​​സ്ഥി​​​​ര​​​​ ധ​​​​ന​​​​കാ​​​​ര്യം, കാ​​​​ർ​​​​ഷി​​​​ക മൂ​​​​ല്യ​​​​ശൃം​​​​ഖ​​​​ല, സാ​​​​ന്പ​​​​ത്തി​​​​ക​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ദീ​​​​ർ​​​​ഘ​​​​കാ​​​​ല വൈ​​​​ദ​​​​ഗ്ധ്യ​​​​മു​​​​ണ്ട്.

യു​​​​ണൈ​​​​റ്റ​​​​ഡ് ഫോ​​​​സ്ഫ​​​​റ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹു​​​​രാ​​​​ഷ്‌​​ട്ര ക​​​​ന്പ​​​​നി​​​​യു​​​​ടെ​​​​യും സ​​​​മു​​​​ന്ന​​​​തി ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​മീ​​​​ഡി​​​​യേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് സ​​​​ർ​​​​വീ​​​​സ​​​​സി​​​​ന്‍റെ​​​​യും സി​​​​എ​​​​ഫ്ഒ ആ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വെ​​​​ത​​​​ർ റി​​​​സ്ക് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ്, ന​​​​ർ​​​​ച്വ​​​​ർ ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ സൊ​​​​ലൂ​​​​ഷ​​​​ൻ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​സ​​​​മി​​​​തി​​​​യം​​​​ഗ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up