Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haricharan

ന​റു​തി​ങ്ക​ൾ നീ...​നി​ധി​യാ​ണെ​ന്നും ...ആ​രം ലി​റി​ക്ക​ൽ വീ​ഡി​യോ

സൈ​ജു കു​റു​പ്പി​നെ നാ​യ​ക​നാ​ക്കി ര​ജീ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​രം എ​ന്ന ചി​ത്ര​ത്തി​ലെ ലി​റി​ക്ക​ൽ വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. സം​വി​ധാ​യ​ക​ൻ ജി​സ് ജോ​യ് ര​ചി​ച്ച ഈ ​ഗാ​ന​ത്തി​ന് ഈ​ണം പ​ക​ർ​ത്തി​രി​ക്കു​ന്ന​ത് രോ​ഹി​ത് ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ്.

ഹ​രി​ച​ര​ണും ആ​ർ​ത്തി എം.​എ​ൻ. അ​ശ്വി​ൻ എ​ന്നി​വ​ർ​പാ​ടി​യ ഈ ​ഗാ​നം ഈ ​ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും ഹൈ​ല​റ്റാ​ണ്.

വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം ഒ​രു സൈ​ക്കോ​ള​ജി​ക്ക​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ആ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സ​ത്യ​സ​ന്ധ​നാ​യ ഒ​രു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളും തു​ട​ർ​ന്ന് ഉ​ണ്ടാ​കു​ന്ന ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ അ​ന്വേ​ഷ​ണ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ഗു​ഡ്ഫെ​ല്ലാ​സ് റി​ലീ​സും റോ​വാ​ൻ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സും ചേ​ർ​ന്നാ​ണ് സെ​പ്റ്റം​ബ​റി​ൽ ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.

സി.​ഐ. ആ​ന്‍റോ ഈ​പ്പ​ൻ എ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി സൈ​ജു കു​റു​പ്പ് എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​സ്ക​ർ അ​ലി, സി​ദ്ധി​ഖ്, അ​ഞ്ജു കു​ര്യ​ൻ, സു​ധീ​ഷ്, ഉ​ണ്ണി​ലാ​ലു, അ​ജി​ത് കോ​ശി, മ​നോ​ജ് കെ.​യു., ഷ​ഹീ​ൻ സി​ദ്ദി​ഖ്, അ​പ്പു​ണ്ണി ശ​ശി, മീ​ര വാ​സു​ദേ​വ്, വൈ​ഷ്ണ​വി ക​ല്യാ​ണി, സു​ര​ഭി സ​ന്തോ​ഷ്, ല​ത ദാ​സ്, ഗോ​കു​ല​ൻ, റി​യാ​സ് ന​ർ​മ​ക​ല, ജ​യ​രാ​ജ് വാ​ര്യ​ർ, ക​ബ​നി സൈ​റ, ശ്രേ​യ ജ​യ​ദീ​പ്, എ​റി​ക് ആ​ദം ഗു​ഡ് ഹോ​പ്പ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

 

Latest News

Corehub Up