ഹരിനഗർ: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ ഒരു മാസം നീണ്ടുനിന്ന കൊന്തമാസാചരണത്തിന് ഭക്തിനിർഭരമായ സമാപനം.
ഒക്ടോബർ ഒന്നു മുതൽ 21 വരെ ദേവാലയത്തിലെ വിവിധ പ്രാർത്ഥനാ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി കൊന്തനമസ്കാരം നടത്തി.
തുടർന്ന് 22 മുതൽ ദേവാലയത്തിൽ നടന്നുവന്ന പൊതുവായ കൊന്തനമസ്കാരത്തിനാണ് ഇന്ന് സമാപനമായത്.
സമാപനത്തോടനുബന്ധിച്ച് വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടന്നു.
ദേവാലയ വികാരി ഫാ. ജെയിംസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.