Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harish Sanghvi

ലൗ ജിഹാദിനെ നേരിടാൻ ഗു​​​​​ജ​​​​​റാ​​​​​ത്തിൽ നിയമ ഭേദഗതി

ഗാ​​​​​​​ന്ധി​​​​​​​ന​​​​​​​ഗ​​​​​​​ർ: ലൗ​​​​​​​ജി​​​​​​​ഹാ​​​​​​​ദ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ചൂ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ‌പെ​​​​​​​ൺ​​​​​​​കു​​​​​​​ട്ടി​​​​​​​ക​​​​​​​ളെ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി വി​​​​​​​വാ​​​​​​​ഹ ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ നി​​​​​​​യ​​​​​​​മം ​​ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ചെ​​​യ്യാ​​​ൻ ഗു​​​​​ജ​​​​​റാ​​​​​ത്ത് സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം.

നി​​​​​​​ര​​​​​​​പ​​​​​​​രാ​​​​​​​ധി​​​​​​​ക​​​​​​​ളാ​​​​​​​യ പെ​​​​​​​ൺ​​​​​​​കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ കെ​​​​​​​ണി​​​​​​​യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​തും ഇ​​​ത്ത​​​രം സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​തു​​​മാ​​​ണു നി​​​​​​​യ​​​​​​​മ​​​​​​​ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി അ​​​​​​​നി​​​​​​​വാ​​​​​​​ര്യ​​​​​​​മാ​​​​​​​ക്കി​​​യ​​​തെ​​​ന്ന് ഉ​​​​​​​പ​​​​​​​മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി ഹ​​​​​​​രീ​​​​​​​ഷ് സാം​​​​​​​ഗ്‌​​​​​​​വി നി‍യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ൽ പ​​​​​​​റ​​​​​​​ഞ്ഞു.

വി​​​​​​​വാ​​​​​​​ഹ സ​​​​​​​ര്‍ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റി​​​ന് വ​​​​​​​ധൂ​​​​​​​വ​​​​​​​ര​​​​​​​ന്മാ​​​​​​​രു​​​​​​​ടെ ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ സാ​​​​​​​ന്നി​​​​​​​ധ്യ​​​​​​​വും തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യ​​​​​​​ല്‍ രേ​​​​​​​ഖ​​​​​​​ക​​​​​​​ളും നി​​​​​​​ര്‍ബ​​​​​​​ന്ധ​​​​​​​മാ​​​​​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. ല​​​​​​​വ് ജി​​​​​​​ഹാ​​​​​​​ദ് പോ​​​​​​ലു​​​​​​ള്ള ചൂ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ള്‍ ത​​​​​​​ട​​​​​​​യു​​​​​​ക​​​​​​യും സ​​​​​​​നാ​​​​​​​ത​​​​​​​ന ആ​​​​​​​ചാ​​​​​​​ര​​​​​​​ങ്ങ​​​​​​​ള്‍ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​ക​​​​​​യു​​​​​​മാ​​​​​​ണ് ല​​​​​​ക്ഷ്യം- നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മ​​​ന്ത്രി പ​​റ​​ഞ്ഞു.

വി​​​​​​​വാ​​​​​​​ഹ​​​​​​​ത്തി​​​​​​​ന് അ​​​​​​​പേ​​​​​​​ക്ഷ ന​​​​​​​ല്‍കി​​​​​​​യാ​​​​​​​ല്‍ പ​​​​​​​ത്ത് ദി​​​​​​​വ​​​​​​​സ​​​​​​​ത്തി​​​​​​​ന​​​​​​​കം അ​​​​​​​സി​​​​​​​സ്റ്റ​​​​​​ന്‍റ് ര​​​​​​​ജി​​​​​​​സ്ട്രാ​​​​​​​ര്‍ വ​​​​​​​ധൂ​​​​​​​വ​​​​​​​ര​​​​​​​ന്മാ​​​​​​​രു​​​​​​​ടെ ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ളെ വി​​​​​​​വ​​​​​​​ര​​​മ​​​റി​​​യി​​​ക്ക​​​ണം. അ​​​​​​​പേ​​​​​​​ക്ഷ ന​​​​​​​ല്‍കി 30 ദി​​​​​​​വ​​​​​​​സ​​​​​​​ത്തെ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​നാ​​​​​​ കാ​​​​​​ലാ​​​​​​വ​​​​​​ധി​​​​​​ക്കു​​​​​​ശേ​​​​​​ഷം മാ​​​​​​ത്രം വി​​​​​​​വാ​​​​​​​ഹം ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ര്‍ ചെ​​​​​​​യ്യും. വി​​​​​​ശ​​​​​​ദാം​​​​​​ശ​​​​​​ങ്ങ​​​​​​ൾ മ​​​​​​റ​​​​​​ച്ചു​​​​​​വ​​​​​​ച്ചോ തെ​​​​​​റ്റി​​​​​​ദ്ധ​​​​​​രി​​​​​​പ്പി​​​​​​ച്ചോ പെ​​​​​​​ണ്‍കു​​​​​​​ട്ടി​​​​​​​ക​​​​​​​ളെ ച​​​​​​​തി​​​​​​​യി​​​​​​​ല്‍പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന സാ​​​​​​​മൂ​​​​​​​ഹി​​​​​​​കവി​​​​​​​രു​​​​​​​ദ്ധ​​​​​​​രെ ത​​​​​​​ട​​​​​​​യാ​​​​​​​ന്‍ ഇ​​​തു​​​വ​​​ഴി ക​​​ഴി​​​യും-​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പ്ര​​​ണ​​​യ​​​വി​​​വാ​​​ഹ​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​ർ എ​​​തി​​​ർ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും വ​​​​​​​ഞ്ച​​​​​​​ന​​​​​​​യും ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യും ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു​​​​​​​ള്ള വി​​​​​​​വാ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ള്‍ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കി​​​​​​​ല്ല എ​​​ന്ന​​​തു​​​ മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​പാ​​​ടെ​​​ന്ന് നി​​​​​​​യ​​​​​​​മ​​​​​​​മ​​​​​​​ന്ത്രി കൗ​​​​​​​ശി​​​​​​​ക് വെ​​​​​​​കാ​​​​​​​രി​​​​​​​യ​​​യും പ​​​റ​​​ഞ്ഞു.

Latest News

Corehub Up