കൊച്ചി: പറവൂര്‍ എംഎല്‍എ ഓഫീസില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കി മുഖ്യമന്ത്രി വി.ഡി. സതീശന്. രാവിലെ പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് എംഎല്‍എ ഓഫീസില്‍ എത്തി എഴുത്തിനിരുത്തിയത്.
വിവിധ ജില്ലകളില്‍ നിന്നും 25 ഓളം കുട്ടികള്‍ക്കാണ് മുഖ്യമന്ത്രി ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും എംഎല്‍എ ഓഫീസില്‍ വച്ച് മുഖ്യമന്ത്രി കുട്ടികളെ എഴുത്തിന് ഇരുത്തിയിരുന്നു.