Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harithasparsham Project

Kottayam

ഹ​രി​ത​സ്പ​ര്‍​ശം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത

ച​ങ്ങ​നാ​ശേ​രി: പ്ര​കൃ​തി​യെ​യും പൊ​തു​ഭ​വ​ന​മാ​യ ഭൂ​മി​യെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ലൗ​ദാ​ത്തോ സി ​എ​ന്ന ചാ​ക്രി​ക ലേ​ഖ​ന​ത്തെ ആ​സ്പ​ദ​മാ​ക്കി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ 2027വ​ര്‍​ഷം ഹ​രി​ത​സ്പ​ര്‍​ശം പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ പ​ദ്ധ​തി​രേ​ഖ പാ​റേ​ല്‍ മ​ര്‍​ത്ത്മ​റി​യം ബ​സി​സി​ക്ക​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. ചാ​സ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​ര്‍​ജ് പ​ന​ക്കേ​ഴം ഏ​റ്റു​വാ​ങ്ങി. സ​മ്മേ​ള​ന​മ​ധ്യേ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

അ​തി​രൂ​പ​ത​യു​ടെ മു​ഴു​വ​ന്‍ ഇ​ട​വ​ക​ക​ളി​ലും ചാ​സ് മു​ഖേ​ന​യാ​ണ് ഹ​രി​ത​സ്പ​ര്‍​ശം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഭൂ​മി ന​മ്മു​ടെ പൊ​തു​ഭ​വ​നം, ഭൂ​മി​യെ സം​ര​ക്ഷി​ക്കു​ക ദ​രി​ദ്ര​രെ പ​രി​ഗ​ണി​ക്കു​ക, ഭൂ​മി ന​മ്മു​ടേ​തു​മാ​ത്ര​മ​ല്ല വ​രും​ത​ല​മു​റ​ക​ള്‍​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്, കു​റ​ച്ച് ഉ​പ​യോ​ഗി​ക്കു​ക, കൂ​ടു​ത​ല്‍ സം​ര​ക്ഷി​ക്കു​ക എ​ന്നീ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ള്‍ പ​ദ്ധ​തി​യി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി സി​മ്പോ​സി​യ​ങ്ങ​ൾ, ഇ​ട​വ​ക​വൈ​ദി​ക​ര്‍​ക്കും ടീ​ച്ചിം​ഗ് ടീ​മി​നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ള്‍ എ​ന്നി​വ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭൂ​മി പൊ​തു​ഭ​വ​നം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഇ​ട​വ​ക​ത​ല​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ൾ, കു​ടും​ബ​ങ്ങ​ളി​ല്‍ കൈ​പ്പു​സ്ത​ക​ങ്ങ​ള്‍ എ​ത്തി​ക്കു​ക, ഇ​ട​വ​ക​ത​ല​ങ്ങ​ളി​ല്‍ പ​ദ്ധ​തി​രൂ​പീ​ക​രി​ക്കു​ക എ​ന്നി​വ ന​ട​പ്പാ​ക്കും. പ്ര​ധാ​ന​തോ​ടു​ക​ൾ, കാ​യ​ല്‍, ജ​ലാ​ശ​യ​ങ്ങ​ള്‍, മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ൾ, വെ​ള്ള​ക്കെ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍, അ​ഴു​ക്കു​ചാ​ലു​ക​ള്‍ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തും.

വാ​ട്ട​ര്‍, വേ​സ്റ്റ്, പ്ലാ​സ്റ്റി​ക്, എ​ന​ര്‍​ജി, മ​ഴ​വെ​ള്ള​സം​ഭ​ര​ണം, വൃ​ക്ഷ​ങ്ങ​ളും പ​ച്ച​പ്പും സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​ട്ടു​വ​ള​ര്‍​ത്ത​ല്‍ തു​ട​ങ്ങി​യ​വ​യ്ക്കാ​യി പ്ര​ത്യേ​ക ടീ​മു​ക​ള്‍ സ​ജ്ജ​മാ​ക്കി ഇ​വ​യു​ടെ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കും.അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ർ, സ​ര്‍​ക്കാ​രി​ത​ര സം​വി​ധാ​ന​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. കു​ട്ട​നാ​ട്ടി​ലെ ജ​ല​സ്രോ​ത​സു​ക​ള്‍ വൃ​ത്തി​യാ​ക്കി സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

Latest News

Corehub Up