Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HarrisonEstate

ജോ​ലി​സ്ഥ​ല​ത്ത് മാ​ന​സി​ക പീ​ഡ​നം; ഹാ​രി​സ​ണ്‍ എ​സ്റ്റേ​റ്റി​ലെ വ​നി​താ വാ​ച്ച​ര്‍ ജീ​വ​നൊ​ടു​ക്കി

പു​​​തു​​​ക്കാ​​​ട്: ജോ​​​ലി​​​സ്ഥ​​​ല​​​ത്തെ മാ​​​ന​​​സി​​​ക പീ​​​ഡ​​​ന​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ല​​​പ്പി​​​ള്ളി കു​​​ണ്ടാ​​​യി ഹാ​​​രി​​​സ​​​ണ്‍ എ​​​സ്റ്റേ​​​റ്റി​​​ലെ വ​​​നി​​​താ വാ​​​ച്ച​​​ര്‍ ജീ​​​വ​​​നൊ​​​ടു​​​ക്കി. ചെ​​​മ്പു​​​ച്ചി​​​റ സ്വ​​​ദേ​​​ശി ഊ​​​ട്ടു​​​പു​​​ര​​​യ്ക്ക​​​ല്‍ ബാ​​​ല​​​ന്‍റെ മ​​​ക​​​ള്‍ മ​​​ഞ്ജു​​​ഷ​​​യാ​​​ണ് (41) ജോ​​​ലി​​​സ്ഥ​​​ല​​​ത്ത് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​ത്. ഫാ​​​ക്ട​​​റി​​​യി​​​ലെ മൂ​​​ന്നു ​പേ​​​രാ​​​ണ് ത​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളെ​​​ന്ന് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു​​​റി​​​പ്പ് പൊ​​​ലി​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.

ഫാ​​​ക്ട​​​റി​​​യി​​​ലെ വാ​​​ച്ച​​​ര്‍ ആ​​​യി​​​രു​​​ന്ന മ​​​ഞ്ജു​​​ഷ​​​യെ 20 ദി​​​വ​​​സ​​​മാ​​​യി പു​​​റ​​​മേ​​​യു​​​ള്ള തോ​​​ട്ട​​​ത്തി​​​ലേ​​​ക്കു ത​​​നി​​​ച്ചാ​​​ണ് ജോ​​​ലി​​​ക്ക് അ​​​യ​​​യ്ക്കു​​​ന്ന​​​ത്. ആ​​​ന​​​യും പു​​​ലി​​​യും ഇ​​​റ​​​ങ്ങു​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് ത​​​നി​​​ച്ച് ജോ​​​ലി​​​ക്കു​​​പോ​​​കു​​​ന്ന​​​തു​​​മൂ​​​ല​​​മു​​​ള്ള പ്ര​​​യാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ഞ്ജു​​​ഷ.

ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ​​​യി​​​ല്‍ ജോ​​​ലി​​​ക്കി​​​ടെ മ​​​റ്റൊ​​​രു മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്റ്റാ​​​ഫി​​​ല്‍​നി​​​ന്ന് അ​​​നു​​​മ​​​തി വാ​​​ങ്ങി 15 മി​​​നി​​​റ്റ് പു​​​റ​​​ത്തു​​​പോ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്ന് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ലെ ആ​​​ല്‍​ബി​​​ന്‍ എ​​​ന്ന​​​യാ​​​ള്‍ മ​​​ഞ്ജു​​​ഷ​​​യു​​​ടെ ഫോ​​​ണി​​​ലേ​​​ക്ക് അ​​​സ​​​ഭ്യം​​​പ​​​റ​​​ഞ്ഞ് മെ​​​സേ​​​ജ് അ​​​യ​​​ച്ചി​​​രു​​​ന്നു​​​വ​​​ത്രേ. ഇ​​​തി​​​നെ​​​തി​​​രേ പ​​​രാ​​​തി ന​​​ല്‍​കു​​​മെ​​​ന്ന് മ​​​ഞ്ജു​​​ഷ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ആ​​​ല്‍​ബി​​​നും ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ വ​​​ര്‍​ഗീ​​​സ്, ബെ​​​ന്നി എ​​​ന്നി​​​വ​​​രും ചേ​​​ര്‍​ന്ന് മാ​​​ന​​​സി​​​ക​​​പീ​​​ഡ​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു​​​റി​​​പ്പി​​​ൽ എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. ആ​​​ല്‍​ബി​​​ന്‍ പ​​​ല​​​ത​​​വ​​​ണ ഇ​​​വ​​​രെ വീ​​​ട്ടു​​​ജോ​​​ലി നി​​​ര്‍​ബ​​​ന്ധി​​​പ്പി​​​ച്ച് ചെ​​​യ്യി​​​പ്പി​​​ച്ച​​​താ​​​യും പ​​​റ​​​യു​​​ന്നു.

മൂ​​​ന്നു ​വ​​​ര്‍​ഷം​​​മു​​​ന്പ് മ​​​ഞ്ജു​​​ഷ​​​യ്ക്ക് ജോ​​​ലി​​​ക്കി​​​ടെ സോ​​​ളാ​​​ര്‍ വേ​​​ലി​​​യി​​​ല്‍​നി​​​ന്നു ഷോ​​​ക്കേ​​​റ്റ് ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഫാ​​​ക്ട​​​റി കോ​​​മ്പൗ​​​ണ്ടി​​​ലാ​​​ണ് ഇ​​​വ​​​ര്‍ വാ​​​ച്ച​​​റാ​​​യി ജോ​​​ലി​​​ചെ​​​യ്തി​​​രു​​​ന്ന​​​ത്.

വ​​​ര​​​ന്ത​​​ര​​​പ്പി​​​ള്ളി പൊ​​​ലി​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി ഇ​​​ന്‍​ക്വ​​​സ്റ്റ് ന​​​ട​​​ത്തി​​​യ ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ് മെ​​​ഡി​​​ക്ക​​​ല്‍ കോളജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. മ​​​ഞ്ജു​​​ഷ​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് എ​​​സ്റ്റേ​​​റ്റി​​​ല്‍ ഇ​​​ന്ന​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ പ​​​ണി​​​മു​​​ട​​​ക്കി.

Latest News

Corehub Up