Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HarshvardhanRane

ഹ​ർ​ഷ​വ​ർ​ധ​ൻ റാ​ണെ ചി​ത്രം 'സി​ലാ' ഫ​സ്‌റ്റ് ലു​ക്ക് പുറത്ത്

ബോ​ളി​വു​ഡ് താ​രം ഹ​ർ​ഷ​വ​ർ​ധ​ൻ റാ​ണെ നാ​യ​ക​നാ​കു​ന്ന 'സി​ലാ'​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും റി​ലീ​സ് തിയ​തി​യും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. പ്ര​ണ​യ​വും പ്ര​തി​കാ​ര​വും പ്ര​മേ​യ​മാ​കു​ന്ന ​ചി​ത്രം 2027 ഫെ​ബ്രു​വ​രി അഞ്ചിനു ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സീ ​സ്റ്റു​ഡി​യോ​സാ​ണ് ചി​ത്രത്തിന്‍റെ നിർമാണം.

'ഷി​കാ​ര'​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സാ​ദി​യ ആ​ണ് നാ​യി​ക. കാഷ്മീരിന്‍റെയും വി​യ​റ്റ്നാ​മിന്‍റെയും മ​നോ​ഹ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ചിത്രം ഒരുക്കിയിരിക്കുന്നത്. ക​ര​ണ്‍​വീ​ർ മെ​ഹ്റ, ഇ​പ്സി​ത എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെത്തുന്നു.

'മേ​രി കോം', '​സ​ർ​ബ്ജി​ത്', 'പി.​എം. ന​രേ​ന്ദ്ര മോ​ദി' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഓമുംഗ് ‌കു​മാ​റാ​ണു ചിത്രത്തിന്‍റെ സംവിധായകൻ.

Latest News

Corehub Up