Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hartal

ഹ​ര്‍​ത്താ​ലി​ല്‍ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി; കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടിക്ക് നിർദേശം

കൊച്ചി: നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​ളി​ത് സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​ല്‍ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി. ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും വ​ഴി​ത​ട​യ​ലും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ പൊ​തു​ഗ​താ​ഗ​ത​മ​ട​ക്കം ത​ട​സ​പ്പെ​ടു​ത്തു​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് കോ​ട​തി ഇ​ട​പ്പെ​ട്ട​ത്.

ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം ചെ​യ്ത​വ​ര്‍​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി, ജ​സ്റ്റീ​സ് പി. ​കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

27 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും 90 ല​ധി​കം പേ​രെ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്നും ഡി​ജി​പി കോ​ട​തി​യെ അ​റി​യി​ച്ചു. തി​രു​വ​ല്ല​യി​ല്‍ ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​ഗ​താ​ഗ​തം ത​ട​ഞ്ഞ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​റി​യി​ച്ചു. പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വി​ശ​ദീ​ക​രി​ച്ചു. വി​ശ​ദീ​ക​ര​ണം റി​പ്പോ​ര്‍​ട്ടാ​യി ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു.

Kerala

ഹർത്താലിൽ വലഞ്ഞ് ജനം; തലസ്ഥാനത്ത് വ്യാപകമായി വാഹനങ്ങൾ തടഞ്ഞു, സംഘർഷം

തിരുവനന്തപുരം: നിതിന്‍രാജിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, കണിയാപുരം, നെടുമങ്ങാട്, കാട്ടാക്കട, തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും സര്‍വീസ് നടത്താനൊരുങ്ങിയ ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.

തമ്പാനൂരില്‍ ബസ്സിലെ യാത്രക്കാരും ഹര്‍ത്താല്‍ അനുകുലികളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കടകള്‍ ബലമായി അടപ്പിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുന്നത് പോലീസുകാര്‍ നോക്കി നിന്നു. യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കീം പരീക്ഷ എഴുതാന്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോയ വിദ്യാർഥികളും വിഐടി എന്‍ട്രന്‍സ് എഴുതാന്‍ എത്തിയ വിദ്യാർഥികളും റോഡില്‍ കുടുങ്ങി. രാവിലെ ഒന്‍പത് മണിക്ക് രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ച സമയത്ത് പോലും വിദ്യാർഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളിലെത്തിച്ചേരാന്‍ സാധിച്ചില്ല.

ദേശീയപാതയില്‍ കഴക്കൂട്ടം മുതല്‍ കണിയാപുരം വരെയും ആറ്റിങ്ങല്‍ മുതല്‍ മംഗലപുരം വരെയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹര്‍ത്താല്‍ അനുകുലികള്‍ വാഹനങ്ങള്‍ തടഞ്ഞതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.

Kerala

ഹ​ര്‍​ത്താ​ൽ തു​ട​രു​ന്നു; ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച സ​മ​രാ​നു​കൂ​ലി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തു​ട​രു​ന്നു. ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ വ്യാ​പ​ക​മാ​യി വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യു​മാ​ണ്.

ഇ​തോ​ടെ ആ​ർ​സി​സി, മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള രോ​ഗി​ക​ളും വി​ഐ​ടി പ​രീ​ക്ഷ​യ്ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും പെ​രു​വ​ഴി​യി​ലാ​യി. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളി​ലെ​ത്താ​നാ​കാ​തെ വ​ഴി​യി​ലാ​യ​ത്. പ​രീ​ക്ഷ​യ്ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ഒ​മ്പ​തി​ന് അ​വ​സാ​നി​ച്ചു.

ഇ​തോ​ടെ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​ക്കാ​രോ​ട് ത​ട്ടി​ക്ക​യ​റി. അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി സ​മാ​ധാ​ന​പ​ര​മാ​യി ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​മെ​ന്നാ​ണ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ അ​റി​യി​ച്ച​തെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും ക​ന​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

ത​മ്പാ​നൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​മ​ര​ക്കാ​ർ ത​ട​ഞ്ഞു. ക​ണി​യാ​പു​ര​ത്തും നെ​ടു​മ​ങ്ങാ​ട്ടും ബ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ ക​ണി​യാ​പു​രം മു​ത​ൽ ക​ഴ​ക്കൂ​ട്ടം വ​രെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. അ​ടൂ​രി​ലും സ​മ​ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു.

പോ​ലീ​സെ​ത്തി സ​മ​ര​ക്കാ​രെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി. തൊ​ടു​പു​ഴ​യി​ലും തി​രു​വ​ല്ല​യി​ലും രോ​ഗി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. അ​തി​നി​ടെ തൊ​ടു​പു​ഴ ടൗ​ണി​ലൂ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച സ​മ​രാ​നു​കൂ​ലി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; ഹ​ർ​ത്താ​ൽ ശ​ക്തം, വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ ആ​രം​ഭി​ച്ചു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

നി​ര​ത്തി​ലി​റ​ങ്ങി​യ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സുകൾ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രാ​ണ് ബ​സ് ത​ട​ഞ്ഞ​ത്. ക​ണി​യാ​പു​ര​ത്തും നെ​ടു​മ​ങ്ങാ​ട്ടും ബ​സു​ക​ൾ ത​ട​ഞ്ഞു.

അ​ടൂ​രി​ൽ വാ​ഹ​നം ത​ട​ഞ്ഞ സ​മ​ര​ക്കാ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി ടൗ​ണി​ലും എ​റ​ണാ​കു​ള​ത്തും പ​ത്ത​നം​തി​ട്ട​യി​ലും വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്നു​ണ്ട്. അ​തേ​സ​മ​യം ഹ​ർ​ത്താ​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചി​ല്ല. സി​റ്റി സ​ർ​വീ​സ​ട​ക്കം സ്വ​കാ​ര്യ​ബ​സു​ക​ൾ നി​ര​ത്തി​ൽ ഓ​ടു​ന്നു​ണ്ട്.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ​ങ്ങും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​തി​ൻ രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് പ​ത്ത് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.

Kerala

നി​ധി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ല്‍

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 52 ദ​ളി​ത് സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​ക്ഷോ​ഭം വ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹ​ർ​ത്താ​ൽ.

ഹ​ർ​ത്താ​ലി​ന് മു​ന്നോ​ടി​യാ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും കേ​സ് സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ക്ക് കൈ​മാ​റ​ണ​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Kerala

ലീഗ് ഓഫീസ് ആക്രമണത്തിൽ അറസ്റ്റ്; പെരിന്തൽമണ്ണയിലെ ഹർത്താൽ പിൻവലിച്ച് യുഡിഎഫ്

മലപ്പുറം: പെരിന്തൽമണ്ണയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം പ്രവർത്തകരെ പോലീസ് പിടികൂടിയതിനാലാണ് ഹർത്താൽ പിൻവലിച്ചതെന്ന് യുഡിഎഫ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത് ഹർത്താൽ പിൻവലിച്ചതായി അറിയിക്കുന്നുവെന്നും യുഡിഎഫ് പ്രസ്താവനയിൽ പറയുന്നു.

പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്.

Kerala

പെ​രി​ന്ത​ൽ​മ​ണ്ണയിൽ ഹ​ർ​ത്താ​ൽ ആരംഭിച്ചു

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഹർത്താൽ ആരംഭിച്ചു. മു​സ്‌ലിം ലീ​ഗ് ഓ​ഫീ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റിന് ആരംഭിച്ച ഹർത്താൽ വൈകുന്നേരം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് മു​സ്‌ലിം ലീ​ഗ് ആ​രോ​പി​ച്ചി​രു​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

കഴിഞ്ഞ ദിവസം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സി​പി​എം ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ർ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി പി​രി​ഞ്ഞ​പോ​യെ​ങ്കി​ലും ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up