Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hartal Observed

Ernakulam

ജി​ല്ല​യി​ല്‍ ഹ​ര്‍​ത്താ​ല്‍ ഭാ​ഗി​കം

കൊ​ച്ചി: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ന​ട​ത്തി​യ ഹ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍ ഭാ​ഗി​കം. സ്വ​കാ​ര്യ ബ​സു​ക​ള​ട​ക്കം സ​ര്‍​വീ​സ് ന​ട​ത്തി. പ​തി​വു പോ​ലെ കെ​എ​സ്ആ​ര്‍​ടി​സി, കൊ​ച്ചി മെ​ട്രോ, വാ​ട്ട​ര്‍​ മെ​ട്രോ, ടാ​ക്‌​സി, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ​ സ​ർ​വീ​സ് ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി.

അ​തേ​സ​മ​യം വൈ​റ്റി​ല ഹ​ബ്ബി​ല്‍ നി​ന്നും കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​തി​രു​ന്ന​ത് നേ​രി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ച്ചു. ക​ള​ക്ട​റേ​റ്റി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളെ​യും ഹ​ര്‍​ത്താ​ര്‍ ബാ​ധി​ച്ചി​ല്ല.

പ​റ​വൂ​രി​ലൊ​ഴി​കെ മി​ക്ക​യി​ട​ത്തും സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു ഹ​ര്‍​ത്താ​ല്‍. കൊ​ച്ചി ന​ഗ​ര​ത്തി​ലു​ള്‍​പ്പെ​ടെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ പ​തി​വു​പോ​ലെ ഓ​ടു​ക​യും ക​ട​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു.

കൊ​ച്ചി, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, ആ​ലു​വ, മ​ട്ടാ​ഞ്ചേ​രി, തൃ​പ്പൂ​ണി​ത്തു​റ, കാ​ക്ക​നാ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം സാ​ധാ​ര​ണ ദി​നം പോ​ലെ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. അ​തേ​സ​മ​യം വൈ​പ്പി​നി​ല്‍ ഹ​ര്‍​ത്താ​ല്‍ ഏ​റെ​ക്കു​റെ പൂ​ര്‍​ണ​മാ​യി​രു​ന്നു. പ​റ​വൂ​രി​ല്‍ രാ​വി​ലെ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ ന​ഗ​ര​ത്തി​ലെ ക​ട​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും നി​ര്‍​ബ​ന്ധി​ച്ച് അ​ട​പ്പി​ച്ചു.

Latest News

Corehub Up