Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hasina Murder Case

മ​ണ്ണ​ന്ത​ല ഹ​സീ​ന കൊ​ല​പാ​ത​കം; പ്ര​തി സു​രേ​ഷ് മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല ഹ​സീ​ന കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി ഭ​ർ​ത്താ​വ് സു​രേ​ഷി(46)​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട്ടി​ൽ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ചി​ദം​ബ​രം റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ണ്ടെ​ത്തി. ത​ന്‍റെ ഫോ​ൺ കി​ള്ളി​പ്പാ​ല​ത്ത് കൊ​ടു​ത്ത സുരേഷ്, കാ​ർ ബാ​ല​രാ​മ​പു​ര​ത്ത് ഇ​ട്ട ശേ​ഷം ട്രെ​യി​ൻ ക​യ​റി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​കാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

നാ​ലാ​ഞ്ചി​റ മ​ഠ​ത്തു​ന​ട കെ​ആ​ർ​എ 158 തി​രു​പ്പ​തി ഭ​വ​നി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഹ​സീ​ന(36)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സു​രേ​ഷ് കാ​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ര​ക്ഷ​പെ​ട്ട സു​രേ​ഷി​നാ​യി വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. ഒ​രാ​ഴ്ച​യാ​യി ഹ​സീ​ന​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് സു​രേ​ഷ് മ​ണ്ണ​ന്ത​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച തി​രി​കെ​യെ​ത്തി​യ ഹ​സീ​ന സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. മ​ണ്ണ​ന്ത​ല പോ​ലീ​സ് ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​നു​ന​യി​പ്പി​ച്ച് വി​ട്ടു.

എ​ന്നാ​ൽ, വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഇ​രു​വ​രും വ​ഴ​ക്ക്‌ തു​ട​ർ​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കൊ​ല​പാ​ത​കം നേ​രി​ൽ​ക്ക​ണ്ട ഇ​വ​രു​ടെ മൂ​ത്ത​മ​ക​ൾ അ​മൃ​താ സു​രേ​ഷാ​ണ് ഫോ​ണി​ൽ വി​ളി​ച്ച് മ​ണ്ണ​ന്ത​ല പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

Latest News

Corehub Up