Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hate

America

മതസ്ഥാപനങ്ങൾക്ക് കൂടുതൽ സംരക്ഷണം; കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമം

ഒ​ട്ടാ​വ: വി​ദ്വേ​ഷ പ്രേ​രി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും മ​ത-​സാ​മൂ​ഹി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി കാ​ന​ഡ കൊ​ണ്ടു​വ​ന്ന "കോം​ബാ​റ്റിം​ഗ് ഹേ​റ്റ് ആ​ക്ട്' പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

പു​തി​യ നി​യ​മ​പ്ര​കാ​രം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ക​മ്യൂ​ണി​റ്റി സെന്‍റ​റു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം മ​നഃ​പൂ​ർ​വം ത​ട​സപ്പെ​ടു​ത്തു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കും.

വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ചി​ല ചി​ഹ്ന​ങ്ങ​ളോ പ്ര​തീ​ക​ങ്ങ​ളോ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തിരേ​യും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

വി​ദ്വേ​ഷ ഉ​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ, ഭീ​ഷ​ണി​ക​ൾ, മ​ത-​വം​ശീ​യ വി​ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കെ​തി​രേ നി​ല​വി​ലു​ള്ള​തി​നെ​ക്കാ​ൾ ശ​ക്ത​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ് നി​യ​മ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

രാ​ജ്യ​ത്തെ വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും വം​ശീ​യ-​സാം​സ്കാ​രി​ക സ​മൂ​ഹ​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ന​ട​പ​ടി​യാ​ണ് ഈ ​നി​യ​മ​മെ​ന്ന് കാ​ന​ഡ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, നി​യ​മ​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തെ​യും സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധാ​വ​കാ​ശ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

നി​യ​മം ന​ട​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​തി​ന്‍റെ യ​ഥാ​ർ​ഥ ഫ​ല​പ്രാ​പ്തി വി​ല​യി​രു​ത്ത​പ്പെ​ടു​ക​യെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up