Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HateSpeech

വിദ്വേഷപ്രസംഗം: കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല, മ​ഹു​വ മൊ​യ്ത്ര​യ്ക്കു വാ​റ​ന്‍റ്

കോ​​​​ൽ​​​ക്ക​​​​ത്ത: വി​​​​ദ്വേ​​​​ഷ പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് പാ​​​​ലി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ത്തുട​​​​ർ​​​​ന്ന് തൃ​​​​ണ​​​​മൂൽ കോ​​​​ണ്‍​ഗ്ര​​​​സ് എം​​​​പി മ​​​​ഹു​​​​വ മൊ​​​​യ്ത്ര​​​​യ്ക്കെ​​​​തി​​​​രേ കോ​​​ട​​​തി അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ന​​​​ദി​​​​യ ജി​​​​ല്ല​​​​യി​​​​ലെ കൃ​​​​ഷ്ണ​​​​ന​​​​ഗ​​​​ർ കോ​​​​ട​​​​തി​​​യാ​​​ണ് മൊ​​​​യ്ത്ര​​​​യ്ക്കെ​​​​തി​​​​രാ​​​​യ അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ന്‍റ് ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് 28ന് ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ക്കാനാണ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

സ്ത്രീ​​​​ക​​​​ളെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ക​​​​യും വി​​​​ദ്വേ​​​​ഷപ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് മൊ​​​​യ്ത്ര​​​​യ്ക്കെ​​​​തി​​​​രേ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കോ​​​​ട​​​​തി സ​​​​മ​​​​ൻ​​​​സ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടും മൊ​​​​യ്ത്ര കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​കാ​​​​ത്ത​​​​ത് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കൃ​​​​ഷ്ണ​​​​ന​​​​ഗ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ലെ മൂ​​​​ന്നാം ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ഉ​​​​ട​​​​ൻ അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ന്‍റ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ചൊ​​​​വ്വാ​​​​ഴ്ച എം​​​​പി​​​​യോ​​​​ട് അ​​​​ടു​​​​ത്ത ദി​​​​വ​​​​സം കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ ജ​​​​ഡ്ജി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ബു​​​​ധ​​​​നാ​​​​ഴ്ച​​​​യും അ​​​​വ​​​​ർ ഹാ​​​​ജ​​​​രാ​​​​യി​​​​ല്ല.

Latest News

Corehub Up