Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hateful Attack

യുഎസിൽ ഇന്ത്യൻ പൗരനു നേരേ മതവിദ്വേഷ ആക്രമണം; പ്രതി പിടിയിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: യു​​​എ​​​സി​​​സെ യൂ​​​റ്റാ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​നു​​​ നേ​​​രേ മ​​​ത​​​വി​​​ദ്വേ​​​ഷ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ആ​​​ക്ര​​​മ​​​ണം. സാ​​​ർ​​​ട്ട് ലേ​​​ക്ക് സി​​​റ്റി​​​ക്ക് സ​​​മീ​​​പ​​​മു​​​ള്ള ഷോ​​​പ്പിം​​ഗ് മാ​​​ളി​​​ൽ​​​വച്ചാ​​​ണ് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​നാ​​​യ സ​​​യീ​​​ദ് സൊ​​​ഹൈ​​​ലു​​​ദ്ദീ​​​നു നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. യൂ​​​റ്റാ വെ​​​സ്റ്റ് വാ​​​ലി​​​സി​​​റ്റി​​​യി​​​ലെ വാ​​​ലി​​​ലി​​​റ്റി മാ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ ഇ​​​യാ​​​ളെ 15 ത​​​വ​​​ണ അ​​​ക്ര​​​മി കു​​​ത്തി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് സം​​​ഭ​​​വം. പീ​​​റ്റ​​​ർ മൈ​​​ക്ക​​​ൽ ലാ​​​ർ​​​സ​​​ൻ ​എ​​​ന്ന​​​യാ​​​ളാ​​​ണ് സൊ​​​ഹൈ​​​ലു​​​ദ്ദീ​​​നെ ആ​​​ക്ര​​​മി​​​ച്ച​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു തൊ​​​ട്ടു​​​മു​​​മ്പ് പ്ര​​​തി സൊ​​​ഹൈ​​​ലു​​​ദ്ദീ​​​നോ​​​ട് മ​​​തം ഏ​​​താ​​​ണെ​​​ന്ന് ചോ​​​ദി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ഫോ​​​ക്‌​​​സ് 13 ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു. വ​​​ധ​​​ശ്ര​​​മം, നി​​​രോ​​​ധി​​​ത മാ​​​ര​​​കാ​​​യു​​​ധം കൈ​​​വ​​​ശം​​​വയ്ക്ക​​​ൽ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി പ്ര​​​തി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ ചെ​​​യ്തു.

മ​​​ത​​​പ​​​ര​​​മാ​​​യ വി​​​ശ്വാ​​​സ​​​ങ്ങ​​​ൾ കാ​​​ര​​​ണ​​​മാ​​​ണു താ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ലാ​​​ർ​​​സ​​​ൻ പോ​​​ലീ​​​സി​​​നോ​​​ട് സ​​​മ്മ​​​തി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് രേ​​​ഖ​​​ക​​​ളെ ഉ​​​ദ്ധ​​​രി​​​ച്ച് എ​​​ബി​​​സി ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.

Latest News

Corehub Up