Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Life

ഹെ​ല്‍​ത്ത് ജീ​വ​നീ​യം, സി​എ​ഫ്എ​ച്ച്ഇ എ​ന്നി​വ​യു​മാ​യി ബീ​ഏ​ബി​ള്‍ ക​രാ​റി​ലായി

കൊ​​​​ച്ചി: എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത ഗെ​​​​യിം അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന ബീ​​​​ഏ​​​​ബി​​​​ള്‍ ഹെ​​​​ല്‍​ത്ത്, നാ​​​​ഡീ​​​​രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യി എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് ജീ​​​​വ​​​​നീ​​​​യം റി​​​​സ​​​​ര്‍​ച്ച് സെ​​​​ന്‍റ​​​​ര്‍, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ഹെ​​​​ല്‍​ത്ത്‌​​​​കെ​​​​യ​​​​ര്‍ എ​​​​ന്‍​ട്ര​​​​പ്ര​​​​ണ​​​​ര്‍​ഷി​​​​പ്പ് (സി​​​​എ​​​​ഫ്എ​​​​ച്ച്ഇ) ഐ​​​​ഐ​​​​ടി എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.

സെ​​​​റി​​​​ബ്ര​​​​ല്‍ പാ​​​​ള്‍​സി, ഓ​​​​ട്ടി​​​​സം സ്‌​​​​പെ​​​​ക്ട്രം ഡി​​​​സോ​​​​ര്‍​ഡ​​​​ര്‍, എ​​​​ഡി​​​​എ​​​​ച്ച്ഡി എ​​​​ന്നി​​​​വ​​​​യു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള നാ​​​​ഡീ​​​​വി​​​​ക​​​​സ​​​​ന സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ള്ള കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യി ചെ​​​​ല​​​​വു​​​​കു​​​​റ​​​​ഞ്ഞ എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യും ക്ലി​​​​നി​​​​ക്ക​​​​ല്‍ ത​​​​ല​​​​ത്തി​​​​ല്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​ണ് സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം.

ഇ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​യു​​​​ര്‍​വേ​​​​ദ ആ​​​​ശു​​​​പ​​​​ത്രി​​​​യും ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​വും ന​​​​ട​​​​ത്തു​​​​ന്ന ജീ​​​​വ​​​​നീ​​​​യം എ​​​​ന്‍​എ​​​​ബി​​​​എ​​​​ച്ച് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ അ​​​​നു​​​​സ​​​​രി​​​​ച്ച് നി​​​​ര്‍​മി​​​​ച്ച ജീ​​​​വ​​​​നീ​​​​യം മെ​​​​ഡി​​​​പോ​​​​ളി​​​​സ് കൊ​​​​ച്ചി​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ജീ​​​​വ​​​​നീ​​​​യം ഹോ​​​​സ്പി​​​​റ്റ​​​​ല്‍​സ് സ്ഥാ​​​​പ​​​​ക​​​​യും മെ​​​​ഡി​​​​ക്ക​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഡോ. ​​​​ര​​​​ശ്മി പ്ര​​​​മോ​​​​ദ്, ബീ​​​​ഏ​​​​ബി​​​​ള്‍ ഹെ​​​​ല്‍​ത്ത് സി​​​​ഇ​​​​ഒ​​​​യും സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ ഹ​​​​ബീ​​​​ബ് അ​​​​ലി എ​​​​ന്നി​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up