Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Insurance Claim Rejected

ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് ക്ലെ​യിം നി​ര​സി​ച്ചു; ക​ന്പ​നി 66,000 ന​ഷ്‌ട​പ​രി​ഹാ​രം ന​ല്‍​ക​ണം

കൊ​​​​ച്ചി: ഗ്രൂ​​​​പ്പ് ഹെ​​​​ല്‍​ത്ത് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പോ​​​​ളി​​​​സി പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ചി​​​​കി​​​​ത്സാ​​​ക്ലെ​​​​യിം നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​ന് ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു ക​​​​ന്പ​​​​നി 66,000 രൂപ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ ഉ​​​​പ​​​​ഭോ​​​​ക്തൃ ത​​​​ര്‍​ക്ക​​​​പ​​​​രി​​​​ഹാ​​​​ര കോ​​​​ട​​​​തി.

വി​​​​ഷ്വ​​​​ല്‍ ഇ​​​​ന്‍റേ​​​​ണ​​​​ല്‍ യൂ​​​​റി​​​​ത്രോ​​​​ടോ​​​​മി (വി​​​​ഐ​​​​യു) എ​​​​ന്ന ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു യൂ​​​​റി​​​​ന​​​​റി സ്റ്റോ​​​​ണ്‍ ചി​​​​കി​​​​ത്സ​​​​യ്ക്കു നി​​​​ഷ്‌​​​​ക​​​​ര്‍​ഷി​​​​ച്ച സ​​​​ബ്‌​​​​ലി​​​​മി​​​​റ്റ് ബാ​​​​ധ​​​​ക​​​​മാ​​​​ക്കി ക്ലെ​​​​യിം പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യി അ​​​​സ്വീ​​​​കാ​​​​ര്യ​​​​വും ക​​​​രാ​​​​ര്‍വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​ണെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ചാ​​​​ല​​​​ക്കു​​​​ടി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഐ​​​​പ്പ് പി. ​​​​ജോ​​​​സ​​​​ഫ്, ഫ്യൂ​​​​ച്ച​​​​ര്‍ ജ​​​​ന​​​​റ​​​​ലി ഇ​​​​ന്ത്യ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​ക്കെ​​​​തി​​​​രേ സ​​​​മ​​​​ര്‍​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പോ​​​​ളി​​​​സി​​​​യി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ അ​​​​വ്യ​​​​ക്ത​​​​മാ​​​​ണെ​​​​ങ്കി​​​​ല്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

മൂ​​​​ത്രാ​​​​ശ​​​​യ ക​​​​ല്ല് നീ​​​​ക്കം ചെ​​​​യ്യാ​​​​നു​​​​ള്ള പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ധി ഈ ​​​​ചി​​​​കി​​​​ത്സ​​​​യ്ക്കു ബാ​​​​ധ​​​​ക​​​​മാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​യു​​​​ടെ ഇ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​നീ​​​​തി​​​​യും വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യി അ​​​​സ്വീ​​​​കാ​​​​ര്യ​​​​വും ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ഉ​​​​ട​​​​മ്പ​​​​ടി​​​​ക്ക് വി​​​​രു​​​​ദ്ധ​​​​വു​​​​മാ​​​​ണ്.

ഇ​​​​തു സേ​​​​വ​​​​ന​​​​ത്തി​​​​ലെ ന്യൂ​​​​ന​​​​ത​​​​യും അ​​​​ധാ​​​​ര്‍​മി​​​​ക വ്യാ​​​​പാ​​​​ര​​​​രീ​​​​തി​​​​യു​​​മാ​​​​ണെ​​​​ന്ന് ഡി.​​​​ബി. ബി​​​​നു അ​​​​ധ്യ​​​​ക്ഷ​​​​നും വി. ​​​​രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ടി.​​​​എ​​​​ന്‍. ശ്രീ​​​​വി​​​​ദ്യ എ​​​​ന്നി​​​​വ​​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു. ​പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നു​​​വേ​​​​ണ്ടി അ​​​​ഡ്വ. വി​​​​നു എ​​​​ലി​​​​സ​​​​ബ​​​​ത്ത് ശ​​​​ശി കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​യി.

Latest News

Corehub Up