Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HealthEmergency

ശ്വാസം മുട്ടുന്ന ഡൽഹി: വായു മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ

ന്യൂഡൽഹി: രാജ്യതലസ്ഥാനം ഒരിക്കൽക്കൂടി ഒരു ഗ്യാസ് ചേമ്പറിന് സമാനമായി മാറിയിരിക്കുന്നു. ശൈത്യകാലത്തിന്‍റെ വരവോടെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം വീണ്ടും ഉയർന്നിരിക്കുകയാണ്.

വായുനിലവാര സൂചിക (എക്യുഐ) പല പ്രദേശങ്ങളിലും 400-ന് മുകളിൽ വരെ എത്തിയിരുന്നു. അതായത് ഗുരുതരമായ വിഭാഗത്തിലാണ് ഇത്. ശ്വസിക്കാൻ ശുദ്ധവായു കിട്ടാതെ നട്ടം തിരിയുന്ന ഡൽഹി ജനത, ആരോഗ്യ മേഖലയ്ക്ക് മുന്നിൽ കനത്ത ചോദ്യചിഹ്നമായി മാറുകയാണ്.

മലിനീകരണത്തിന്‍റെ കാരണങ്ങൾ

പഞ്ചാബിലും ഹരിയാനയിലും പാടങ്ങളിൽ വൈക്കോൽ കത്തിന്നത് മൂലം ഡൽഹിയിൽ മലിനീകരണ തോതത് ഉയരാൻ കാരണമാകുന്നു. ശൈത്യകാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും കാറ്റിന്‍റെ വേഗത കുറയുന്നതും മലിനീകരണ കണങ്ങളെ അന്തരീക്ഷത്തിൽ തളച്ചിടാൻ കാരണമാകുന്നു.

നഗരത്തിലെ ഗതാഗതക്കുരുക്കും പൊടിയും വായുവിന്‍റെ ഗുണനിലവാരം കൂടുതൽ വഷളാക്കുന്നു. നിർമാണ മേഖലയും വായു മലിനീകരണത്തിന് കാരണമാകുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ പൊട്ടിച്ചതും അന്തരീക്ഷ മലിനീകരണം കുതിച്ചുയരാൻ കാരണമായി.

ശ്വാസകോശം തളരുന്ന ആരോഗ്യാവസ്ഥ

രൂക്ഷമായ മലിനീകരണം ഡൽഹിയിലെ സാധാരണക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തെയാണ് സാരമായി ബാധിക്കുന്നത്. ആശുപത്രികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി (ആസ്ത്മ, ബ്രോങ്കൈറ്റിസ്, ശ്വാസതടസം) എത്തുന്നവരുടെ എണ്ണം ദിവസേന വർധിച്ചുകൊണ്ടിരിക്കുന്നു.

കണ്ണുകൾ നീറുക, തൊണ്ടവേദന, നിരന്തരമായ ചുമ എന്നിവ സാധാരണക്കാർ പതിവ് പരാതികളായി ഉന്നയിക്കുന്നു.

വിദഗ്ധരുടെ മുന്നറിയിപ്പുകൾ

ഈ സാഹചര്യം തുടർന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളും പ്രായമായവരും പ്രഭാത സവാരികൾ ഒഴിവാക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാവു എന്നുമാണ് വിദഗ്ധരുടെ നിർദേശം.

വിഷപ്പുക നിറഞ്ഞ അന്തരീക്ഷത്തിൽ മുഴുവൻ ആളുകളും എൻ 95 മാസ്ക് ഉപയോഗിക്കണമെന്നും, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ നഗരത്തിൽ നിന്ന് മാറിനിൽക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നുണ്ട്.

Latest News

Corehub Up