Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Healthy Generation

Thrissur

ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ വ​ള​ർ​ന്നു​വ​ര​ണം: കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ

ദീ​പി​ക ആ​ദ​രം പു​തു​ക്കാ​ട് മേ​ഖ​ല
‌പു​തു​ക്കാ​ട്: മ​യ​ക്കു​മ​രു​ന്നി​ന്‍റെ അ​മി​ത​മാ​യ ക​ട​ന്നു​ക​യ​റ്റ​ത്തി​ല്‍​പെ​ടാ​തെ ന​ല്ല ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യാ​ണ് വ​ള​ർ​ന്നു​വ​രേ​ണ്ട​തെ​ന്നു കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ദീ​പി​ക​യു​ടെ ആ​ദ​രം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.

ന​മു​ക്കു ല​ക്ഷ്യ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണം, ആ ​ല​ക്ഷ്യ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ങ്കി​ല്‍ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ. അ​തി​നു​വേ​ണ്ടി പ​ല​തും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​പ്പോ​ൾ​മാ​ത്ര​മാ​ണ് ല​ക്ഷ്യ​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ജ്യോ​തി​നി​കേ​ത​ന്‍ കോ​ള​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കോ​ള​ജ് ഫൗ​ണ്ട​റും മാ​നേ​ജ​രു​മാ​യ ഫാ. ​ഡോ. ഹ​ര്‍​ഷ​ജ​ന്‍ പ​ഴ​യാ​റ്റി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ച്ച് ഇ​ന്ത്യ സെ​ന്‍റ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​എ​സ്. ശ്രീ​ജി​ത്ത് കു​മാ​ര്‍, പ്ര​ജ്യോ​തി​നി​കേ​ത​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​സി​മി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത്, ദീ​പി​ക സ​ര്‍​ക്കു​ലേ​ഷ​ന്‍ സീ​നി​യ​ര്‍ ഏ​രി​യ മാ​നേ​ജ​ര്‍ എം.​ഡി. ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​തു​ക്കാ​ട് മേ​ഖ​ല​യി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ആ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ മെ​ഡ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കി ആ​ദ​രി​ച്ചു.

ദീ​പി​ക കോ​ഓ​ര്‍​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ര്‍ ഫാ. ​റി​ന്‍റോ പ​യ്യ​പ്പി​ള്ളി, മാ​ര്‍​ക്ക​റ്റിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ ഫാ. ​അ​ജി​ത് ത​ച്ചോ​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up