Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HealthyFoodForYouth

Family Health

യുവജനങ്ങളുടെ ഭ​ക്ഷ​ണ​രീ​തി ആ​രോ​ഗ്യ​പ്ര​ദ​മാ​ക്കാം

 

പ്ര​ഭാ​ത ഭ​ക്ഷ​ണം ഒ​രി​ക്ക​ലും ഒ​ഴി​വാ​ക്ക​രു​ത്. പ്രത്യേകിച്ചും യുവജനങ്ങൾ. ദി​വ​സ​വും 3 പ്ര​ധാ​ന ഭ​ക്ഷ​ണ​വും 1-2 ആ​രോ​ഗ്യ​ക​ര​മാ​യ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും ക​ഴി​ക്ക​ണം.‌

· പ്ലേ​റ്റി​ന്‍റെ പ​കു​തി പ​ച്ച​ക്ക​റി​ക​ള്‍, കാ​ല്‍​ഭാ​ഗം ധാ​ന്യ​ങ്ങ​ള്‍ (ചോ​റ്, ച​പ്പാ​ത്തി), കാ​ല്‍​ഭാ​ഗം പ്രോ​ട്ടീ​ന്‍ എ​ന്ന രീ​തി​യി​ല്‍ ക​ഴി​ക്കു​ക.
· ദി​വ​സ​വും 100 ഗ്രാം ​പ​ഴ​ങ്ങ​ള്‍ ക​ഴി​ക്കാം.
· ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ക (ഏ​ക​ദേ​ശം 2-3 ലി​റ്റ​ര്‍ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച്).
· ദി​വ​സ​വും കു​റ​ഞ്ഞ​ത് 30-45 മി​നി​റ്റ് വ്യാ​യാ​മം ചെ​യ്യു​ക.

പ്രോ​ട്ടീന്‍റെ പ്രാ​ധാ​ന്യം

പ്രോ​ട്ടീ​ന്‍, പേശി​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കും ശ​രീ​ര​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കും ആ​വ​ശ്യ​മാ​ണ്.

· മു​ട്ട
· മ​ത്സ്യം
· കോ​ഴി​യി​റ​ച്ചി (കൊ​ഴു​പ്പ് കു​റ​ഞ്ഞ​ത്)
· പാ​ല്‍, തൈ​ര് (കൊ​ഴു​പ്പ് മാ​റ്റി​യ​ത്)
· പ​യ​ര്‍ വ​ര്‍​ഗ്ഗ​ങ്ങ​ള്‍
· അ​ണ്ടി​പ്പ​രി​പ്പു​ക​ള്‍, സോ​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍

എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്

ചെ​റു​പ്രാ​യ​ത്തി​ല്‍ എ​ല്ലു​ക​ളു​ടെ ബ​ലം വ​ര്‍ധി​പ്പി​ക്കു​ന്ന​ത് ഭാ​വി​യി​ല്‍ ഓ​സ്റ്റി​യോ​പോ​റോ​സി​സ് ത​ട​യാ​ന്‍ സ​ഹാ​യി​ക്കും.
· പാ​ല്‍, തൈ​ര്
· റാ​ഗി, എ​ള്ള്, ഇ​ല​ക്ക​റി​ക​ള്‍, മു​ള്ളോ​ടു കൂ​ടി​യ മ​ത്സ്യ​ങ്ങ​ള്‍.

മ​സ്തി​ഷ്‌​കാ​രോ​ഗ്യ​ത്തി​ന്

· വാ​ള്‍​ന​ട്‌​സ്, ബ​ദാം
· ഒ​മേ​ഗ 3 മ​ത്സ്യ​ങ്ങ​ള്‍
· പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും
· മ​തി​യാ​യ ഉ​റ​ക്കം

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

· ക്രാ​ഷ് ഡ​യ​റ്റു​ക​ള്‍ ഒ​ഴി​വാ​ക്കു​ക (വ​ള​രെ കു​റ​ഞ്ഞ കാ​ല​യ​ള​വി​ല്‍ ശ​രീ​ര​ഭാ​രം പെ​ട്ടെ​ന്നു കു​റ​യ്ക്കാ​ന്‍ വേ​ണ്ടി വ​ള​രെ കു​റ​ച്ച് ക​ലോ​റി മാ​ത്ര​മു​ള്ള പോ​ഷ​ക സ​മ​തു​ലി​ത​മ​ല്ലാ​ത്ത ഭ​ക്ഷ​ണ​രീ​തി​യാ​ണ് ക്രാ​ഷ് ഡ​യ​റ്റ്.)

· സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ഡ​യ​റ്റ് ട്രെ​ന്‍​ഡു​ക​ള്‍ അ​ന്ധ​മാ​യി പി​ന്തു​ട​ര​രു​ത്.

· ഫു​ഡ് ലേ​ബ​ലു​ക​ള്‍ വാ​യി​ക്കു​ന്ന ശീ​ലം വ​ള​ര്‍​ത്തു​ക.

· പ​ഞ്ച​സാ​ര, ഉ​പ്പ്, ട്രാ​ന്‍​സ് ഫാ​റ്റ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക.

യു​വ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ക്കു​ന്ന ന​ല്ല ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളാ​ണ് ഭാ​വി​യി​ല്‍ ആ​രോ​ഗ്യം നി​ര്‍​ണയി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ സ​മീ​കൃ​ത​മാ​യ ഭ​ക്ഷ​ണ​വും വ്യാ​യാ​മ​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും പി​ന്തു​ട​രു​ക.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: പ്രീ​തി ആ​ർ. നാ​യ​ർ,
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്,
എ​സ് യു​ടി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Latest News

Corehub Up