Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heart Festival

Malappuram

"ഹൃ​ദ​യോ​ത്സ​വം’ അ​വ​ധി​ക്കാ​ല ക്യാ​ന്പ് തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ദീ​പ്തി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി "ഹൃ​ദ​യോ​ത്സ​വം’ എ​ന്ന പേ​രി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന അ​വ​ധി​ക്കാ​ല ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. ബം​ഗ​ളു​രൂ​വി​ലെ ധ​ർ​മാ​രാം കോ​ള​ജ്, പൂ​ന​യി​ലെ ജ്ഞാ​ന​ദീ​പ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള വി​ദ​ഗ്ധ​രാ​ണ് ക്ലാ​സെ​ടു​ക്കു​ന്ന​ത്.
കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി ഡ്രാ​മ ആ​ർ​ട്ടി​സ്റ്റും രാ​മ​നാ​ട്ടു​ക​ര നാ​ദം അ​ക്കാ​ഡ​മി ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് ഡ​യ​റ​ക്‌ട​റു​മാ​യ സു​ന്ദ​ർ​രാ​ജ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ൽ ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രു​ടെ പ​ങ്ക് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ സ്വാ​ർ​ഥ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ച്ഛ​നോ​ടും അ​മ്മ​യോ​ടും പ​റ​യാ​ൻ പ​റ്റാ​ത്ത കാ​ര്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ദീ​പ്തി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്‌ട​ർ ഫാ. ​ഡോ. വി​ൻ​സ​ണ്‍ കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​വി. അ​ഗ​സ്റ്റി​ൻ, പി.​ജെ. സ​ണ്ണി​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പ് ഇ​ന്നും തു​ട​രും.

Latest News

Corehub Up