Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeartwarmingStory

Kouthukam

പ്ര​ള​യ​ച്ചു​ഴി​യി​ലും കു​ഞ്ഞു​ങ്ങ​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം!

പ്ര​കൃ​തി​യു​ടെ കോ​പ​ത്തി​ന് മു​ന്നി​ൽ മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ഒ​രു​പോ​ലെ വി​റ​ച്ച നാ​ളു​ക​ൾ​ക്കാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹ്‌​റൈ​ച്ച് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

നേ​പ്പാ​ളി​ലു​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മെ​ന്നോ​ണം അ​തി​ർ​ത്തി ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ, ഗി​രി​ജാ​പൂ​രി ബാ​രേ​ജി​ന് സ​മീ​പ​ത്തെ കു​ത്തി​യൊ​ലി​ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്ക് അ​ഞ്ച് കാ​ട്ടാ​ന​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

കൂ​ട്ട​ത്തി​ൽ നീ​ന്തി ര​ക്ഷ​പ്പെ​ടാ​ൻ ശേ​ഷി​യി​ല്ലാ​ത്ത ര​ണ്ട് കു​ഞ്ഞു​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ വ​ലി​യ പ്ര​ള​യ​മു​ണ്ടാ​കു​മ്പോ​ൾ സ്വ​ന്തം ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഏ​തു ജീ​വി​യും നെ​ട്ടോ​ട്ട​മോ​ടാ​റു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ ക​ണ്ട​ത് അ​ത്യ​പൂ​ർ​വ്വ​മാ​യ ഒ​രു സ്നേ​ഹ​ക്കാ​ഴ്ച​യാ​യി​രു​ന്നു.

സ്വ​ന്തം സു​ര​ക്ഷി​ത​ത്വം നോ​ക്കാ​തെ, പ്ര​ക്ഷു​ബ്ധ​മാ​യ ജ​ല​പ്ര​വാ​ഹ​ത്തി​ൽ മു​ങ്ങി​ത്താ​ഴാ​ൻ തു​ട​ങ്ങി​യ കു​ഞ്ഞു​ങ്ങ​ളെ ആ ​മൂ​ന്ന് മു​തി​ർ​ന്ന ആ​ന​ക​ൾ ശ​രീ​ര​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ച്ചു. വെ​ള്ള​ത്തി​ന്‍റെ ശ​ക്തി​യി​ൽ ഒ​ഴു​കി​പ്പോ​കു​മ്പോ​ഴും അ​വ​ർ ആ ​കു​ഞ്ഞു​ങ്ങ​ളെ ത​നി​ച്ചാ​ക്കി​യി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​യാ​യ സു​പ്രി​യ സാ​ഹു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​ദാ​രു​ണ​വും അ​തേ​സ​മ​യം വി​കാ​ര​നി​ർ​ഭ​ര​വു​മാ​യ സം​ഭ​വം ലോ​ക​മ​റി​ഞ്ഞ​ത്. ക​ലി​യ​ട​ങ്ങാ​ത്ത ഒ​ഴു​ക്കി​നെ​തി​രെ​യു​ള​ള ആ ​മൃ​ഗ​ങ്ങ​ളു​ടെ പോ​രാ​ട്ടം വ​ന്യ​ജീ​വി സ്നേ​ഹി​ക​ളു​ടെ മ​ന​സി​നെ ഒ​ന്നാ​കെ ഉ​ല​ച്ചു.

ബാ​രേ​ജി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ വാ​തി​ലു​ക​ളി​ലേ​ക്ക് സം​ഘം അ​ടു​ക്കു​ന്ന​തു​ക​ണ്ട വ​നം​വ​കു​പ്പും ജ​ല​സേ​ച​ന വി​ഭാ​ഗ​വും ഒ​ട്ടും സ​മ​യം ക​ള​യാ​തെ രം​ഗ​ത്തി​റ​ങ്ങി. ബാ​രേ​ജി​ലൂ​ടെ​യു​ള്ള ജ​ല​മൊ​ഴു​ക്കി​ന്‍റെ ശ​ക്തി അ​ടി​യ​ന്ത​ര​മാ​യി കു​റ​ച്ച​താ​ണ് ഈ ​ദൗ​ത്യ​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

വെ​ള്ള​ത്തി​ന്‍റെ ശ​ക്തി മാ​റി ഒ​ഴു​ക്കി​ന് അ​ല്പം ശാ​ന്ത​ത വ​ന്ന​തോ​ടെ, ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ന​ക​ളെ സ​മ​യോ​ചി​ത​മാ​യി ക​ര​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ഞ്ച് ആ​ന​ക​ളും സു​ര​ക്ഷി​ത​മാ​യി അ​ടു​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റി​പ്പോ​യി.

മ​നു​ഷ്യ​ർ​ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട ഒ​ന്ന​ല്ല കൂ​ട്ടാ​യ്മ​യും ക​രു​ത​ലു​മെ​ന്ന് തെ​ളി​യി​ച്ച ഈ ​ആ​ന​ക്കൂ​ട്ടം, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​ത് മ​നു​ഷ്യ ജീ​വ​നു​ക​ൾ മാ​ത്ര​മ​ല്ലെ​ന്ന വ​ലി​യൊ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ബാ​ക്കി​വെ​ക്കു​ന്ന​ത്.

 

Viral

ഐസ്‌ക്രീം നുണഞ്ഞ് മാതാപിതാക്കൾ കേബിൾ കാറിൽ; അഞ്ച് മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് കാവലായി അ​പ​രി​ചി​ത​യാ​യ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്

ചൈ​ന​യി​ലെ പ്ര​ശ​സ്ത​മാ​യ ക്വി​യാ​ൻ​ലിം​ഗ് മൗ​ണ്ട​ൻ പാ​ർ​ക്കി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ഒ​രു വി​ദേ​ശ ദ​മ്പ​തി​ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം ഇ​പ്പോ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്.

വി​നോ​ദ​യാ​ത്ര​യ്ക്കി​ട​യി​ൽ ത​ങ്ങ​ളു​ടെ അ​ഞ്ച് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഒ​രു അ​പ​രി​ചി​ത​യാ​യ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​നെ ഏ​ൽ​പ്പി​ച്ച് കേ​ബി​ൾ കാ​ർ യാ​ത്ര​യ്ക്ക് പോ​യ പാ​കി​സ്ഥാ​നി ദ​മ്പ​തി​ക​ളു​ടെ ന​ട​പ​ടി​യാ​ണ് വി​വാ​ദ​മാ​യ​ത്.

ഭാ​ഷാ​പ​ര​മാ​യ ത​ട​സ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​മാ​യി കാ​ര്യ​മാ​യി സം​സാ​രി​ക്കാ​നോ ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ടാ​നു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നോ നി​ൽ​ക്കാ​തെ​യാ​ണ് ഇ​വ​ർ കു​ഞ്ഞു​ങ്ങ​ളെ ഏ​ൽ​പ്പി​ച്ച​ത്.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഈ ​ദ​മ്പ​തി​ക​ൾ കാ​ഴ്ച​ക​ൾ കാ​ണാ​ൻ മ​റ​ഞ്ഞ​തോ​ടെ പാ​ർ​ക്കി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​യാ​യ ചെ​ൻ ഡെ​യിം​ഗി​നും മ​റ്റ് സ​ന്ദ​ർ​ശ​ക​ർ​ക്കും മു​മ്പി​ൽ ര​ണ്ട് കു​രു​ന്നു​ക​ളു​ടെ സം​ര​ക്ഷ​ണം ഒ​രു വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി.

ട്രോ​ളി​ക​ളി​ൽ പു​ത​പ്പി​ച്ചു കി​ട​ത്തി​യി​രു​ന്ന കു​ഞ്ഞു​ങ്ങ​ൾ വി​ശ​പ്പും അ​സ്വ​സ്ഥ​ത​യും കാ​ര​ണം ക​ര​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ പാ​ർ​ക്കി​ലു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഒ​ത്തു​കൂ​ടി.

ഒ​രു സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി എ​ന്ന​തി​ലു​പ​രി ഒ​രു മു​ത്ത​ശ്ശി​യാ​യ ചെ​ൻ ഡെ​യിം​ഗ് വ​ള​രെ വാ​ത്സ​ല്യ​ത്തോ​ടെ ആ ​ദൗ​ത്യം ഏ​റ്റെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്ക് കു​പ്പി​പ്പാ​ൽ ന​ൽ​കി​യും അ​വ​ർ ഛർ​ദ്ദി​ച്ച​പ്പോ​ൾ അ​തെ​ല്ലാം തു​ട​ച്ചു​മാ​റ്റി​യും ചെ​ൻ കാ​ണി​ച്ച ക​രു​ത​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​ച്ചു.

അ​തി​നി​ടെ ഒ​രു കു​ഞ്ഞ് ഡ​യ​പ്പ​ർ ന​ന​ച്ച​പ്പോ​ൾ സ​ഹാ​യ​ത്തി​നാ​യി മ​റ്റ് സ്ത്രീ​ക​ളും മു​ന്നോ​ട്ടു​വ​ന്നു. കൊ​ടും ത​ണു​പ്പി​ലും മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ഊ​ഷ്മ​ള​മാ​യ കാ​ഴ്ച​ക​ളാ​ണ് പി​ന്നീ​ട് അ​വി​ടെ അ​ര​ങ്ങേ​റി​യ​ത്.

അ​ഞ്ച് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ യാ​തൊ​രു മു​ൻ​പ​രി​ച​യ​വു​മി​ല്ലാ​ത്ത ഒ​രാ​ളെ ഏ​ൽ​പ്പി​ച്ച് കാ​ഴ്ച​ക​ൾ കാ​ണാ​ൻ പോ​യ മാ​താ​പി​താ​ക്ക​ളു​ടെ മ​ന​സി​നെ പ​ല​രും അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ട​ത്.

ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ഐ​സ്‌​ക്രീ​മും ക​ഴി​ച്ചു തി​രി​കെ വ​ന്ന ദ​മ്പ​തി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ക​ണ്ട​പ്പോ​ൾ വ​ലി​യ ആ​ശ്വാ​സ​മാ​യി. ചൈ​നീ​സ് ഭാ​ഷ​യി​ൽ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞാ​ണ് അ​വ​ർ അ​വി​ടെ​നി​ന്നും മ​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നു. ചൈ​നീ​സ് ജ​ന​ത​യു​ടെ സ്നേ​ഹ​ത്തെ​യും ക​രു​ത​ലി​നെ​യും ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ പ്ര​ശം​സി​ച്ച​പ്പോ​ൾ, മാ​താ​പി​താ​ക്ക​ളു​ടെ ലാ​ഘ​വ​ബു​ദ്ധി​യെ മ​റ്റു​ള്ള​വ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

സു​ര​ക്ഷി​ത​മാ​യ ഒ​രു രാ​ജ്യ​മാ​യ​തി​നാ​ലാ​ണ് കു​ഞ്ഞു​ങ്ങ​ളെ തി​രി​കെ ല​ഭി​ച്ച​തെ​ന്നും മ​റ്റേ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മാ​യി​രു​ന്നു​വെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​പ​രി​ചി​ത​രെ വി​ശ്വ​സി​ച്ച് സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ ഏ​ൽ​പ്പി​ക്കു​ന്ന​തി​ലെ ധാ​ർ​മ്മി​ക​ത​യും സു​ര​ക്ഷ​യു​മാ​ണ് ഇ​പ്പോ​ൾ വ​ലി​യൊ​രു സം​വാ​ദ​വി​ഷ​യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

Viral

ഇതാണ് ശരിക്കുള്ള റോയൽ വെഡിംഗ്: സഹോദരിയുടെ വിവാഹം ലോകത്തിന് മാതൃകയാക്കി ഒരു യുവാവ്

ആ​ഡം​ബ​ര​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​വാ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ വേ​റി​ട്ടൊ​രു മാ​തൃ​ക തീ​ർ​ക്കു​ക​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​പൂ​ർ സ്വ​ദേ​ശി​യാ​യ സി​ദ്ധാ​ർ​ഥ് റാ​യ്.

ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം വെ​റു​മൊ​രു ആ​ഘോ​ഷ​മാ​ക്കി മാ​റ്റു​ന്ന​തി​ന് പ​ക​രം, സ​മൂ​ഹ​ത്തി​ന്‍റെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലേ​ക്ക് ത​ള്ള​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​ര​വ് ന​ൽ​കാ​നു​ള്ള മ​നോ​ഹ​ര​മാ​യൊ​രു വേ​ദി​യാ​ക്കി അ​ദ്ദേ​ഹം ഇ​തി​നെ മാ​റ്റി.

ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും പൊ​ടി​ച്ച് താ​ര​പ്പൊ​ലി​മ​യോ​ടെ വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​ന്ന​ത്തെ കാ​ല​ത്ത്, തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രെ​യും യാ​ച​ക​രെ​യും വി​വാ​ഹ​ത്തി​ലെ മു​ഖ്യാ​തി​ഥി​ക​ളാ​യി ക്ഷ​ണി​ച്ച സി​ദ്ധാ​ർ​ഥി​ന്‍റെ തീ​രു​മാ​നം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തെ​ളി​ച്ച​ത്.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന യാ​ച​ക​രെ പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പാ​ട് ചെ​യ്താ​ണ് അ​ദ്ദേ​ഹം വി​വാ​ഹ​വേ​ദി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. കേ​വ​ലം ഭ​ക്ഷ​ണം ന​ൽ​കി മ​ട​ക്കി അ​യ​ക്കു​ക എ​ന്ന​തി​ലു​പ​രി, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ൽ​കു​ന്ന അ​തേ ബ​ഹു​മാ​ന​വും പ​രി​ഗ​ണ​ന​യും അ​വ​ർ​ക്കും ഉ​റ​പ്പു​വ​രു​ത്തി.

മ​റ്റ് അ​തി​ഥി​ക​ൾ​ക്കൊ​പ്പം ഒ​രേ പ​ന്തി​യി​ൽ ഇ​രു​ന്നാ​ണ് ഇ​വ​ർ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ പാ​ട്ടി​നും നൃ​ത്ത​ത്തി​നു​മൊ​പ്പം യാ​തൊ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ അ​വ​രെ​യും പ​ങ്കു​ചേ​ർ​ത്ത​ത് വി​വാ​ഹ​ത്തി​നെ​ത്തി​യ മ​റ്റു​ള്ള​വ​രി​ലും കൗ​തു​ക​വും ഒ​പ്പം വ​ലി​യൊ​രു പാ​ഠ​വും പ​ക​ർ​ന്നു ന​ൽ​കി.

ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ത​ങ്ങ​ൾ​ക്ക് ഇ​ത്ര​യ​ധി​കം സ്നേ​ഹ​വും അം​ഗീ​കാ​ര​വും ല​ഭി​ക്കു​ന്ന​തെ​ന്ന് പ​ങ്കെ​ടു​ത്ത അ​തി​ഥി​ക​ളി​ൽ പ​ല​രും വി​കാ​രാ​ധീ​ന​രാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തി.

ത​ങ്ങ​ളെ ആ​രും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ല​ഭി​ച്ച ഈ ​ചേ​ർ​ത്തു​പി​ടി​ക്ക​ൽ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ്ര​ചോ​ദ​ന​മാ​യി​ട്ടു​ണ്ട്.

സി​ദ്ധാ​ർ​ഥ് റാ​യ് ത​ന്നെ ഈ ​വി​വാ​ഹ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ത് വൈ​റ​ലാ​യി മാ​റി. യ​ഥാ​ർ​ഥ അ​നു​ഗ്ര​ഹ​ങ്ങ​ൾ തേ​ടി​പ്പോ​കേ​ണ്ട​ത് ഇ​ത്ത​രം നി​ഷ്ക​ള​ങ്ക​രാ​യ മ​നു​ഷ്യ​രി​ലേ​ക്കാ​ണെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ​ക്ക് വ​ലി​യ കൈ​യ​ടി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭി​ക്കു​ന്ന​ത്.

കേ​വ​ലം പ​ണ​ക്കൊ​ഴു​പ്പി​ലൂ​ടെ​യ​ല്ല, മ​റി​ച്ച് മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ്ര​വ​ർ​ത്തി​ക​ളി​ലൂ​ടെ​യാ​ണ് ഒ​രു ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കേ​ണ്ട​തെ​ന്ന് ഈ ​വി​വാ​ഹം ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ന്നു.

Latest News

Corehub Up