Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeavenlyBeats

America

ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ "സ്നേ​ഹ​ഗീ​തം 2026' 24ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ

 

ഫി​ല​ഡ​ൽ​ഫി​യ: ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "സ്നേ​ഹ​ഗീ​തം 2026' ക്രി​സ്തീ​യ സം​ഗീ​ത​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈകുന്നേരം 5.30ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഗ്രേ​സ് പെ​ന്തെ​ക്കോ​സ്ത​ൽ ച​ർ​ച്ചി​ൽ ന​ട​ക്കും.

ക്രി​സ്തീ​യ ഗാ​യ​ക​ൻ ബി​നോ​യ് ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാം​സ​ൺ ഹെ​വ​ൻ​ലി ബീ​റ്റ്സ്, ജി​ൻ​സി എ​ന്നി​വ​രും അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ​യി​ൽ പ​ഴ​യ​കാ​ല​ത്തെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക്രി​സ്തീ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ജോ​ൺ​സ് പു​ര​യി​ടം പ്ര​ത്യേ​ക സം​ഗീ​താ​വ​ത​ര​ണം ന​ട​ത്തും.

ജാ​ക്ക് ബി​ജു (കീ​ബോ​ർ​ഡ്), ഫി​ന്നി ഫി​ലി​പ്പ് (ഡ്രം​സ്), സു​മി​ത് സാം, ​സി​യോ​ൺ സു​ജോ​യ് (ഗി​റ്റാ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഗീ​ത​സം​ഘം പ​രി​പാ​ടി​ക്ക് അ​ക​മ്പ​ടി​യേ​കും. റേ​ച്ച​ൽ, ജെ​സി​ക്ക, മ​ഞ്ജു, സാ​ബു വ​ർ​ഗീ​സ്, അ​ബി​ഗ​യി​ൽ എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രും സം​ഗീ​ത​സ​ന്ധ്യ​യി​ൽ പ​ങ്കെ​ടു​ക്കും.

ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ 15 വ​ർ​ഷ​ത്തെ സം​ഗീ​ത​ശു​ശ്രൂ​ഷ​യു​ടെ ആ​ഘോ​ഷം കൂ​ടി​യാ​യ പ​രി​പാ​ടി സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് വേ​റി​ട്ട ആ​ത്മീ​യാ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്ന് സാം​സ​ൺ ഹെ​വ​ൻ​ലി ബീ​റ്റ്സ് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക്രി​സ്തീ​യ സം​ഗീ​താ​സ്വാ​ദ​ക​രെ​യും വി​ശ്വാ​സി​സ​മൂ​ഹ​ത്തെ​യും സം​ഗീ​ത​സ​ന്ധ്യ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വേ​ദി: ഗ്രേ​സ് പെ​ന്തെ​ക്കോ​സ്ത​ൽ ച​ർ​ച്ച്, 20 Church Road, Elkins Park, PA 19027. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഡോ. ​മാ​ത്യു ഫി​ലി​പ്പ് - 267 475 2222, ജോ​മോ​ൻ - 267 357 2863, നൈ​നാ​ൻ മ​ത്താ​യി - 215 760 0447, സൂ​സ​ൻ സാം​സ​ൺ - 267 469 1892, റി​ജ ഷി​ബു - 516 312 4948.

Latest News

Corehub Up