Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heavy Vehicles

Kottayam

സ്‌​കൂ​ൾ സ​മ​യ​ത്ത് ഭാ​ര​വ​ണ്ടി​ക​ൾ; വി​ദ്യാ​ർ​ഥി​ക​ൾ ഭീ​തി​യി​ൽ

വൈ​ക്കം: തു​റ​വൂ​ർ-​പ​മ്പ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് പാ​ലം തു​റ​ന്ന​തോ​ടെ വീ​തി കു​റ​ഞ്ഞ നേ​രേ​ക​ട​വ്- ഉ​ദ​യ​നാ​പു​രം റോ​ഡി​ൽ ടോ​റ​സ​ട​ക്ക​മു​ള്ള ഭാ​ര​വ​ണ്ടി​ക​ളു​ടെ നി​ര​ന്ത​ര ഓ​ട്ടം വി​ദ്യാ​ർ​ഥി ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന സ​മ​യ​ത്തും വൈ​കു​ന്നേ​രം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന സ​മ​യ​ത്തും ഭാ​ര​വ​ണ്ടി​ക​ൾ നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ദ​യ​നാ​പു​രം- നേ​രേ​ക​ട​വ് റോ​ഡി​ൽ ഭാ​ര​വ​ണ്ടി​ക​ൾ നി​ർ​ബാ​ധം പാ​യു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ റോ​ഡ് വാ​ഹ​ന ഗ​താ​ഗ​തം പ​തി​ൻ​മ​ട​ങ്ങാ​യ​തോ​ടെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു​താ​ണ് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​പ്പെ​ടു​ന്ന നി​ല​യി​ലാ​ണ്. റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം നാ​ട്ടു തോ​ട് ഉ​ള്ള​ത് അ​പ​ക​ട ഭീ​തി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. വൈ​ക്ക​ത്ത​ഷ്‌​ട​മി ഉ​ത്സ​വം ആ​രം​ഭി​ച്ച​തോ​ടെ ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​മേ​റി​യി​രി​ക്കു​ക​യാ​ണ്. ആ​ള​പാ​യം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ ഭാ​ര​വ​ണ്ടി​ക​ൾ സ്കൂ​ൾ സ​മ​യ​ത്ത് നി​രോ​ധി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up