Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeeHaw

Viral

"അ​വ​ൻ ആ​ക്ര​മി​ക്കാ​ന​ല്ല, സ്നേ​ഹ​ത്തോ​ടെ വ​ന്ന​താ​ണ്": കാ​ണാ​താ​യ കു​ട്ടി​യെ തി​ര​യു​ന്ന​തി​നി​ടെ ക​ഴു​ത​യെ വെ​ടി​വെ​ച്ചു​കൊ​ന്ന് പൊ​ലി​സ്

അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ​യി​ൽ കാ​ണാ​താ​യ ഒ​രു കു​ട്ടി​യെ തി​ര​യു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ന്‍റെ അ​രു​മ​യാ​യ ക​ഴു​ത പൊ​ലി​സി​ന്‍റെ വെ​ടി​യേ​റ്റു ച​ത്തു. സെ​ഡാ​ർ​ടൗ​ണി​ലെ ഒ​രു ഫാ​മി​ൽ വെ​ച്ച് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഹീ​ഹോ എ​ന്ന് പേ​രു​ള്ള ക​ഴു​ത​യാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ എ​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ക​ഴു​ത സ്നേ​ഹ​ത്തോ​ടെ അ​ടു​ത്തു​വ​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​തി​നു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പു​റ​ത്തു​വ​ന്ന ബോ​ഡി​ക്യാം ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹീ​ഹോ പാ​ട​ത്തേ​ക്ക് ഓ​ടി​മാ​റി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ജ​നി​ച്ചു​വീ​ണ് ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​തു​മു​ത​ൽ സ്വ​ന്തം കു​ഞ്ഞി​നെ​പ്പോ​ലെ ഹീ​ഹോ​യെ ലാ​ളി​ച്ചു വ​ള​ർ​ത്തി​യ ഉ​ട​മ ഹ​ന്ന ഇ​സ്രാ​യേ​ൽ ഈ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​ണ്.

കു​പ്പി​വെ​ള്ള​വും പാ​ലു​മൊ​ക്കെ ന​ൽ​കി​യാ​ണ് താ​ൻ അ​വ​നെ വ​ള​ർ​ത്തി​യ​തെ​ന്നും, ആ​ളു​ക​ളെ കാ​ണു​മ്പോ​ൾ സ്നേ​ഹ​ത്തോ​ടെ ശ​ബ്ദ​മു​ണ്ടാ​ക്കി​ക്കൊ​ണ്ട് അ​ടു​ക്കു​ന്ന​താ​യി​രു​ന്നു അ​വ​ന്‍റെ സ്വ​ഭാ​വ​മെ​ന്നും ഹ​ന്ന പ​റ​യു​ന്നു.

ക​ഴു​ത ത​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ദം. എ​ന്നാ​ൽ ഇ​ത് പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്ന ഹ​ന്ന, അ​വ​ന്‍റെ പ​തി​വ് സ്നേ​ഹ​പ്ര​ക​ട​നം മാ​ത്ര​മാ​ണ് പൊ​ലി​സ് തെ​റ്റി​ധ​രി​ച്ച് ജീ​വ​നെ​ടു​ത്ത​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, പൊ​ലി​സു​കാ​ർ തി​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പി​ന്നീ​ട് സ​മീ​പ​ത്തെ ഒ​രു പ​ള്ളി​യി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ വെ​ടി​യു​തി​ർ​ത്ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​നെ താ​ൽ​ക്കാ​ലി​ക​മാ​യി പെ​യ്ഡ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ലീ​വി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ജോ​ർ​ജി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡി​വി​ഷ​ൻ ബോ​ഡി​ക്യാം ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ൽ മ​നം​നൊ​ന്ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള മൃ​ഗ​സ്നേ​ഹി​ക​ൾ കു​ടും​ബ​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഹ​ന്ന​യു​ടെ കു​ടും​ബ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഓ​ൺ​ലൈ​ൻ വ​ഴി ആ​രം​ഭി​ച്ച ഫ​ണ്ട്രൈ​സിം​ഗി​ലൂ​ടെ ഇ​തി​നോ​ട​കം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​റാ​ണ് സ​മാ​ഹ​രി​ച്ചി​രി​ക്കു​ന്ന​ത്. ഹീ​ഹോ​യു​ടെ ഓ​ർ​മ്മ​ക്കാ​യി ഒ​രു ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​രി​ച്ച് ഈ ​തു​ക ഉ​പ​യോ​ഗി​ക്കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

Latest News

Corehub Up