Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Helath Minister

ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ അ​ഴി​മ​തി: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഇ​ട​പാ​ട് ക്ര​മ​ക്കേ​ടി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് കെ. ​മു​ര​ളീ​ധ​ര​ൻ ക​ത്ത് ന​ൽ​കി.

പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ട​ത്തി​യ അ​ന്വേ​ഷ​ണം ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ഉ​യ​ർ​ന്ന വി​ല​യ്ക്ക് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ടെ​ന്നാ​ണ് ആ​രോ​പ​ണം. 7.32 കോ​ടി​യു​ടെ ഇ​ട​പാ​ടാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പാ​ണ് മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​നാ​യി കെ​എം​എ​സ്‌​സി​എ​ൽ ബ്ലി​ച്ചിം​ഗ് പൗ​ഡ​ർ വാ​ങ്ങി​യ​ത്.

 

Latest News

Corehub Up