കൊച്ചി: കീം പ്രവേശന പരീക്ഷയിൽ എൻജിനിയറിംഗിൽ എസ്സി വിഭാഗത്തില്‍ തൃശൂര്‍ വിയ്യൂര്‍ സൗപര്‍ണികയില്‍ സൗരവ് സുനിലും (522/600), തിരുവനന്തപുരം കുമാരപുരം ഗൗരീശങ്കരത്തില്‍ ജിയ മനോജും (522/600 ) ല്‍ ആദ്യ രണ്ടു റാങ്കുകള്‍ നേടി.
എസ്ടി വിഭാഗത്തില്‍ കാസര്‍ഗോഡ് പേർള ശ്രീ മഹാമായ കൃപ ഹൗസില്‍ പി.എം. ഹേമന്ദ്റാം (384/600), കോട്ടയം പുതുപ്പള്ളി പൊട്ടക്കല്‍ വീട്ടില്‍ ജൊഹാന സുനില്‍ (379/600) എന്നിവര്‍ക്കാണു യഥാക്രമം ആദ്യ രണ്ടു റാങ്കുകള്‍.
ബിഫാമിന് എസ്സി വിഭാഗത്തില്‍ എറണാകുളം ഉദയംപേരൂര്‍ കുറുപ്പംകണ്ടത്തില് മിത്ര ഗോപാലകൃഷ്ണനും (268/300) കോഴിക്കോട് താമരശേരി പനച്ചിങ്ങല്‍ വീട്ടില്‍ പി. അനസില്‍ സുരേഷ് (257/300) ആദ്യ രണ്ടു റാങ്കുകള്‍ നേടി. എസ്ടി വിഭാഗത്തില്‍ വയനാട് തൃക്കൈപ്പേട്ട പനയില്‍ ശ്രേയ വിജയനും (159/300), എറണാകുളം പള്ളിമുക്ക് സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സിലെ വി.എസ്. ശ്രീഹരി നാരായണനും (129/300) മുന്നിലെത്തി.
ഫാര്‍മസി പ്രവേശന പരീക്ഷയ്ക്ക് 31,141 പേര് ഹാജരായതില്‍ 26,943 പേരാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത്. ജൂലൈ എട്ടിന് ആദ്യ അലോട്ട്മെന്റ് നടക്കും.
സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് കീം ഫലപ്രഖ്യാപനം വൈകിയതെന്ന് മന്ത്രി പറഞ്ഞു. റോഷന് രാജുവിനെ വീട്ടിലെത്തിയും ധ്യാനിനെ ഫോണില്‍ വിളിച്ചും മന്ത്രി റോജി എം. ജോണ്‍ അഭിനന്ദനം അറിയിച്ചു.
രണ്ടിലും മുന്നില്‍ പെണ്‍കുട്ടികള്‍
എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് 47,824 പെണ്‍കുട്ടികളും 48,923 ആണ്‍കുട്ടികളുമാണ് അപേക്ഷിച്ചത്. ആകെ 96,747 പേര്. ഇതില്‍ 40,836 പെണ്‍കുട്ടികള്‍ പരീക്ഷയില്‍ യോഗ്യത നേടി. ആണ്‍കുട്ടികളുടെ എണ്ണം 38,952 ആണ്.
പരീക്ഷയ്ക്ക് ആകെ യോഗ്യത നേടിയവരുടെ എണ്ണം 79,788 ആണ്. ഇതില്‍ 33,405 പെണ്‍കുട്ടികള്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ എണ്ണം 32,033 ആണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ആകെ എണ്ണം 65,438 ആണ്.
ബിഫാം പ്രവേശന പരീക്ഷയെഴുതിയ 31,141 പേരില്‍ 24,694 പേര് പെണ്‍കുട്ടികളും 6,447 പേര് ആണ്‍കുട്ടികളുമാണ്. യോഗ്യത നേടിയ 26,944 പേരില്‍ മുന്നിലെത്തിയ പെണ്‍കുട്ടികളുടെ എണ്ണം 21,607 ആണ്. ആണ്‍കുട്ടികള്‍ 5,337 ഉം ആണ്.