കൂടരഞ്ഞി: പിഎസ്സി ഫോറസ്റ്റ് റേഞ്ചർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഹെന്ന ഹാഷിമിനെ കൂടരഞ്ഞി നവതരംഗം കലാ സാംസ്കാരിക വേദി ആദരിച്ചു. നിയുക്ത എംഎൽഎ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു.
ഷാജി വേനപ്പാറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിഷാബി ഷിയാസ്, വാർഡ് മെമ്പർ സജ്ജയ്, കൂടരഞ്ഞി ബാങ്ക് പ്രസിഡന്റ് പി.എം. തോമസ്, ഹിൽ റൈസ് ട്രസ്റ്റ് ചെയർമാൻ അബൂബക്കർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദ് പാതിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സോമനാഥൻ കുട്ടത്ത്, സാജു വർഗീസ്, ജോസ് പഴൂർ, ജലജാമണി, ഷാന്റി കാപ്പൻ എന്നിവർ നേതൃത്വം നൽകി.