Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Henry Baker

Kottayam

മേലുകാവും ഹെൻ‌റി ബേക്കറും

​ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​സ​​​​​ഭ വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്ത സു​​​​​സ്ഥി​​​​​ര വി​​​​​ക​​​​​സ​​​​​ന ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ചു​​​​​വ​​​​​ടു​​​​​പി​​​​​ടി​​​​​ച്ച് അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളെ വി​​​​​ല​​​​​യി​​​​​രു​​​​​ത്തി, കേ​​​​​ന്ദ്ര പ​​​​​ഞ്ചാ​​​​​യ​​​​​ത്തീ​​​​​രാ​​​​​ജ് മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​ത്തി​​​​ന്‍റെ ​പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​ടി​​​​യ ​മേ​​​​​ലു​​​​​കാ​​​​​വി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് അ​​​​ടി​​​​ത്ത​​​​റ പാ​​​​കി​​​​യ ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​​ർ ജൂ​​​​​നി​​​​​യ​​​​​റി​​ന്‍റെ ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക ദി​​​​ന​​മാ​​ണ് ഇ​​​​ന്ന്.

1878 ന​​​​​വം​​​​​ബ​​​​​ർ 13ന് 59-ാം ​​​​​വ​​​​​യ​​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ര​​​​ണം. മ​​​​​ല​​​​​മ്പ​​​​​നി​​​ പി​​​​​ടി​​​​​പെ​​​​​ട്ട​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ആ​​​​​രോ​​​​​ഗ്യപ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​മൂ​​​​​ലം ചെ​​ന്നൈ​​യി​​​​​ലാ​​യി​​​​രു​​ന്നു അ​​​​ന്ത‍്യം.

മൃ​​​​ത​​​​ദേ​​​​ഹം മ​​​​​ദ്രാ​​​​​സ് സെ​​​​ന്‍റ് ജോ​​​​​ർ​​​​​ജ​​​​​സ് സി​​​​എ​​​​​സ്​​​​​ഐ ക​​​​​ത്തീ​​​​​ഡ്ര​​​​​ൽ സെ​​​​​മി​​​​​ത്തേ​​​​​രി​​​​​യി​​​​​ൽ സം​​​​​സ്ക​​​​​രി​​​​​ച്ചു. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ൽ​​​​നി​​​​​ന്നു സു​​​​​വി​​​​​ശേ​​​​​ഷ​​​​​വു​​​​​മാ​​​​​യി കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​യ ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​​ർ സീ​​​​​നി​​​​​യ​​​​​ർ- അ​​​​​മീ​​​​​ലി​​​​​യ ഡോ​​​​​റോ​​​​​ത്തി​​​​​യ കോ​​​​​ൾ​​​​​ഹോ​​​​​ഫ​​​​​ൻ ദ​​​​മ്പ​​​​തി​​​​മാ​​​​രു​​​​ടെ മൂ​​​​​ത്ത​​​​​മ​​​​​ക​​​​​നാ​​​​​യി 1819 ജൂ​​​​​ൺ 14നാ​​​​യി​​​​രു​​​​ന്നു ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​​ർ ജൂ​​​​​നി​​​​​യ​​​​​റി​​​​ന്‍റെ ജ​​​​ന​​​​നം.
പ​​​​​ത്തൊ​​​​​ൻ​​​​​പ​​​​​താം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ മ​​​​​ധ്യ​​​​​ത്തി​​​​​ൽ ബാ​​​​​ഹ്യ​​​​​ലോ​​​​​ക​​​​​വു​​​​​മാ​​​​​യി യാ​​​​​തൊ​​​​​രു ബ​​​​​ന്ധ​​​​​വു​​​​​മി​​​​​ല്ലാ​​​​​തെ കാ​​​​​ടു​​​​​ക​​​​​ളാ​​​​​ൽ ചു​​​​​റ്റ​​​​​പ്പെ​​​​​ട്ടു​​​​​കി​​​​​ട​​​​​ന്ന മേ​​​​​ലു​​​​​കാ​​​​​വി​​​​​നെ ഇ​​​​​ന്ന​​​​​ത്തെ പ്ര​​​​​ബു​​​​​ദ്ധ​​​​​ത​​​​​യി​​​​​ലേ​​​​​ക്കും വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ലേ​​​​​ക്കും ന​​​​​യി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നി​​​​​ൽ ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​​ർ ജൂ​​​​​നി​​​​​യ​​​​​ർ മി​​​​​ഷ​​​​​ന​​​​​റി​​​​​യു​​​​​ടെ ദീ​​​​​ർ​​​​​ഘ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​വും ക​​​​​ഠി​​​​​നാ​​​​​ധ്വാ​​​​​ന​​​​​വു​​​​​മു​​​​​ണ്ട്.

അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്ത​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രും പാ​​​​​ർ​​​​​ശ്വ​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​മാ​​​​​യ ജ​​​​​ന​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ ആ​​​​​ദി​​​​​വ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന പ്ര​​​​​ദേ​​​​​ശ​​​​​മാ​​​​​യി​​​​​രു​​​​​ന്നു മേ​​​​​ലു​​​​​കാ​​​​​വ്. മ​​​​​ല​​​​​യ​​​​​ര​​​​​യ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ൽ​​​​​പെ​​​​​ട്ട ഈ ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ ക്രൂ​​​​​ര​​​​​മാ​​​​​യ ചൂ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​ക​​​​​ൾ​​​​​ക്കും ഇ​​​​​ര​​​​​യാ​​​​​യി. കാ​​​​​ട്ടു​​​​​മൃ​​​​​ഗ​​​​​ങ്ങ​​​​​ളോ​​​​​ടും പ്ര​​​​​കൃ​​​​​തി​​​​​യോ​​​​​ടും പൊ​​​​​രു​​​​​തി ജീ​​​​​വി​​​​​ച്ച ഇ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​ക്കാ​​​​​ല​​​​​ത്ത് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നോ മ​​​​​റ്റ് പ്ര​​​​​ബ​​​​​ല സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നോ യാ​​​​​തൊ​​​​​രു പി​​​​​ന്തു​​​​​ണ​​​​​യും ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല.

​ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ഞ്ച് മ​​​​​ല​​​​​ക​​​​​ളി​​​​​ലെ അ​​​​​ര​​​​​യ​​​​​ന്മാ​​​​​രു​​​​​ടെ ത​​​​​ല​​​​​വ​​​​​ന്മാ​​​​​ർ 1848ൽ ​​​​​മേ​​​​​ലു​​​​​കാ​​​​​വി​​​​​ൽ​​​​നി​​​​​ന്നു പ​​​​​ല പ്രാ​​​​​വശ്യം കാ​​​​​ൽ​​​​​ന​​​​​ട​​​​​യാ​​​​​യി യാ​​​​​ത്ര ചെ​​​​​യ്ത് കോ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ന​​​​​ടു​​​​​ത്തു പ​​​​​ള്ള​​​​ത്തെ​​​​​ത്തി “ഞ​​​​​ങ്ങ​​​​​ളെ പ​​​​​ഠി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മേ, ഞ​​​​​ങ്ങ​​​​​ളെ ര​​​​​ക്ഷി​​​​​ക്ക​​​​​ണ​​​​​മേ!” എ​​​​​ന്ന് ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​റി​​​​​നോ​​​​​ട് അ​​​​​പേ​​​​​ക്ഷി​​​​​ച്ചു. ഇ​​​​​വ​​​​​രു​​​​​ടെ അ​​​​​ഭ്യ​​​​​ർ​​​​​ഥ​​​​​ന മാ​​​​​നി​​​​​ച്ച് കാ​​​​​ട്ടു​​​​​പാ​​​​​ത​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ദീ​​​​​ർ​​​​​ഘ​​​​​ദൂ​​​​​ര യാ​​​​​ത്ര ചെ​​​​​യ്ത് വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ങ്ങ​​​​​ളും ദു​​​​​ർ​​​​​ഘ​​​​​ട​​​​​മാ​​​​​യ പാ​​​​​ത​​​​​ക​​​​​ളും നി​​​​​റ​​​​​ഞ്ഞ മേ​​​​​ലു​​​​​കാ​​​​​വി​​​​​ലേ​​​​​ക്ക് അ​​​​​ദ്ദേ​​​​​ഹം ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്നു. അ​​​​​ക്കാ​​​​​ല​​​​​ത്ത് മേ​​​​​ലു​​​​​കാ​​​​​വ് വ​​​​​ന​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​​ല​​​​​മ്പ​​​​​നി​​​​​യു​​​​​ടെ വ്യാ​​​​​പ​​​​​ന​​​​​വും വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​വും തൊ​​​​​ട്ട​​​​​പ്പു​​​​​ഴു​​​​​വി​​​​​ന്‍റെ ശ​​​​​ല്യ​​​​​വു​​​​​മെ​​​​​ല്ലാം വ​​​​​ള​​​​​രെ രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

മേ​​​​​ലു​​​​​കാ​​​​​വി​​​​​ലെ​​​​​ത്തി​​​​​യ ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​​ർ ജൂ​​​​​നി​​​​​യ​​​​​ർ അ​​​​​ധി​​​​​കം താ​​​​​മ​​​​​സി​​​​​യാ​​​​​തെ ഭാ​​​​​ര്യ ഫ്രാ​​​​​ൻ​​​​​സ​​​​​സ് ആ​​​​​ൻ കി​​​​​ച്ചി​​​​​നെ​​​​​യും കു​​​​ട്ടി​​​​ക​​​​ളെ​​​​​യും കൂ​​​​​ടെ കൊ​​​​​ണ്ടു​​​​​വ​​​​​ന്നു. കേ​​​​​വ​​​​​ലം മ​​​​​ത​​​​​പ്ര​​​​​ചാ​​​​​ര​​​​​ണം മാ​​​​​ത്ര​​​​​മ​​​​​ല്ല അ​​​​​ദ്ദേ​​​​​ഹം ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട​​​​​ത്. അ​​​​​ന്ധ​​​​​വി​​​​​ശ്വാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​നാ​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ഉ​​​​​ഴ​​​​​റി​​​​​യി​​​​​രു​​​​​ന്ന ഒ​​​​​രു ജ​​​​​ന​​​​​ത​​​​​യെ അ​​​​​റി​​​​​വി​​​​ന്‍റെ വെ​​​​​ളി​​​​​ച്ച​​​​​ത്തി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ക്കു​​​​​ക​​​ എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​​ധാ​​​​​ന ദൗ​​​​​ത്യം.

ജ​​​​​ന്മി​​​​​ത്വ​​​​​വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​യു​​​​​ടെ​​​​​യും ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ​​​​​യും ക്രൂ​​​​​ര​​​​​മാ​​​​​യ വെ​​​​​ട്ടി​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്നു മ​​​​​ല​​​​​യോ​​​​​ര ജ​​​​ന​​​​ത​​​​യെ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹം മു​​​​​ന്നി​​​​​ട്ടി​​​​​റ​​​​​ങ്ങി. മ​​​​​നു​​​​​ഷ്യ​​​​​രെ ക​​​​​ന്നു​​​​​കാ​​​​​ലി​​​​​ക​​​​​ളെ​​​​​പ്പോ​​​​​ലെ വി​​​​​റ്റി​​​​​രു​​​​​ന്ന അ​​​​​ക്കാ​​​​​ല​​​​​ത്ത്, മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ സ​​​​​ന്ദേ​​​​​ശ​​​​​വു​​​​​മാ​​​​​യി അ​​​​​ദ്ദേ​​​​​ഹം ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. താ​​​​​ഴെ​​​​​ത്ത​​​​​ട്ടി​​​​​ലു​​​​​ള്ള ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ​​​​​സ്ത്രം ധ​​​​​രി​​​​​ക്കാ​​​​​നും അ​​​​​ന്തഃ​​​​സോ​​​​​ടെ ജീ​​​​​വി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശം അ​​​​​ദ്ദേ​​​​​ഹം നേ​​​​​ടി​​​​​ക്കൊ​​​​​ടു​​​​​ത്തു. മ​​​​​ല​​​​​നാ​​​​​ട്ടി​​​​​ലെ മ​​​​​നു​​​​​ഷ്യ​​​​​രു​​​​​ടെ ദുഃ​​​​​ഖ​​​​​ത്തി​​​​​ലും സ​​​​​ന്തോ​​​​​ഷ​​​​​ത്തി​​​​​ലും അ​​​​​ദ്ദേ​​​​​ഹ​​​​​വും കു​​​​​ടും​​​​​ബ​​​​​വും പ​​​​​ങ്കു​​​​​ചേ​​​​​ർ​​​​​ന്നു.

​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ രം​​​​​ഗ​​​​​ത്തെ വി​​​​​പ്ല​​​​​വം

ഇ​​​​​ന്ന് മേ​​​​​ലു​​​​​കാ​​​​​വ് ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​പ​​​​​ര​​​​​മാ​​​​​യി മു​​​​​ൻ​​​​​പ​​​​​ന്തി​​​​​യി​​​​​ൽ നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ഉ​​​​​യ​​​​​ർ​​​​​ന്ന സാ​​​​​ക്ഷ​​​​​ര​​​​​താ നി​​​​​ര​​​​​ക്ക് നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നും അ​​​​​ടി​​​​​ത്ത​​​​​റ​​​​​യി​​​​​ട്ട​​​​​ത് ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​​ർ ജൂ​​​​​നി​​​​​യ​​​​​റാ​​​​​ണ്. കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ക്ഷ​​​​​രാ​​​​​ഭ്യാ​​​​​സം ന​​ൽ​​കാ​​നാ​​യി അ​​​​​ദ്ദേ​​​​​ഹം കു​​​​​ടി​​​​​പ്പ​​​​​ള്ളി​​​​​ക്കൂ​​​​​ട​​​​​ങ്ങ​​​​​ളും പ്രൈ​​​​​മ​​​​​റി വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളും സ്ഥാ​​​​​പി​​​​​ച്ചു. ജാ​​​​​തി​​​​​മ​​​​​ത ഭേ​​​​​ദ​​​​​മെ​​​​​ന്യേ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ഉ​​​​​റ​​​​​പ്പാ​​​​​ക്കി.

മേ​​​​​ലു​​​​​കാ​​​​​വി​​​​​ന്‍റെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ലാ​​​​​യ സി​​​​എം​​​​എ​​​​​സ് ഹ​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ളി​​​​ന്‍റെ തു​​​​​ട​​​​​ക്കം ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​​റു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഫ​​​​​ല​​​​​മാ​​​​​യാ​​​​​ണ്. വി​​ദ‍്യാ​​ഭ‍്യാ​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ പി​​​​​ൽ​​​​​കാ​​​​​ല ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​റി​​​​​വ് പ​​​​​ക​​​​​രു​​​​​ക​​​​​മാ​​​​​ത്ര​​​​​മ​​​​​ല്ല, സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​ന്‍റെ സാ​​​​​മൂ​​​​​ഹി​​​​​ക ഘ​​​​​ട​​​​​ന​​​​​യെ​​​​​ത്ത​​​​​ന്നെ മാ​​​​​റ്റി​​​​​മ​​​​​റി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​വി​​​​​ടെ സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യു​​​​​ള്ള ബ​​​​​ഥേ​​​​​ൽ ആ​​​​​ശ്ര​​​​​മം ബോ​​​​​ർ​​​​​ഡിം​​​​​ഗ് ഹോം, ​​​​​പോ​​​​​ളി​​​​​യോ ഹോം, ​​​​​ഡേ​​​​​കെ​​​​​യ​​​​​ർ സെ​​​​​ന്‍റ​​​​​ർ എ​​​​​ന്നി​​​​​വ ഇ​​​​​ത്ത​​​​​രു​​​​​ണ​​​​​ത്തി​​​​​ൽ സ്മ​​​​​ര​​​​​ണീ​​​​​യ​​​​​മാ​​​​​ണ്.

കാ​​​​​ർ​​​​​ഷി​​​​​ക​​​​​രം​​​​​ഗ​​​​​ത്തെ വി​​​​​പ്ല​​​​​വം

ഒ​​​​​രു ആ​​​​​ത്മീ​​​​​യ നേ​​​​​താ​​​​​വ് എ​​​​​ന്ന​​​​​തി​​​​​ന​​​​​പ്പു​​​​​റം മി​​​​​ക​​​​​ച്ചൊ​​​​​രു ക​​​​​ർ​​​​​ഷ​​​​​ക​​​​​ൻ കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. മ​​​​​ല​​​​​യോ​​​​​ര മ​​​​​ണ്ണി​​​​​ൽ കാ​​​​​പ്പി, തേ​​​​​യി​​​​​ല തു​​​​​ട​​​​​ങ്ങി​​​​​യ നാ​​​​​ണ്യ​​​​​വി​​​​​ള​​​​​ക​​​​​ൾ കൃ​​​​​ഷി ചെ​​​​​യ്യാ​​​​​നു​​​​​ള്ള സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​​ക​​​​​ളും അ​​​​​റി​​​​​വു​​​​​ക​​​​​ളും അ​​​​​ദ്ദേ​​​​​ഹം നാ​​​​​ട്ടു​​​​​കാ​​​​​ർ​​​​​ക്ക് പ​​​​​ക​​​​​ർ​​​​​ന്നു​​​​​ന​​​​​ൽ​​​​​കി. ഇ​​​​​ത് ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക സു​​​​​ര​​​​​ക്ഷി​​​​​ത​​​​​ത്വം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചു. വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ങ്ങ​​​​​ൾ നി​​​​​റ​​​​​ഞ്ഞ കാ​​​​​ട്ടി​​​​​ലൂ​​​​​ടെ കാ​​​​​ട്ടു​​​​​പാ​​​​​ത​​​​​ക​​​​​ൾ വെ​​​​​ട്ടി​​​​​ഉ​​​​​ണ്ടാ​​​​​ക്കി സ​​​​​മീ​​​​​പ ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന റോ​​​​​ഡു​​​​​ക​​​​​ളാ​​​​​ക്കി മാ​​​​​റ്റു​​​​​വാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹം മു​​​​​ൻ​​​​​കൈ എ​​​​​ടു​​​​​ത്തു. ഇ​​​​​ത് മേ​​​​​ലു​​​​​കാ​​​​​വി​​​​​ന്‍റെ വ്യാ​​​​​പാ​​​​​ര-​​​​​വാ​​​​​ണി​​​​​ജ്യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ​​​​​ക്ക് ജീ​​​​​വ​​​​​ൻ ന​​​​​ൽ​​​​​കി. വേ​​​​​ദ​​​​​ശാ​​​​​സ്ത്രം, വൈ​​​​​ദ്യ​​​​​ശാ​​​​​സ്ത്രം എ​​​​​ന്നി​​​​​വ അ​​​​​ഭ്യ​​​​​സി​​​​​ച്ച അ​​​​​ദ്ദേ​​​​​ഹം മ​​​​​ല​​​​​യോ​​​​​ര​​​​​ജ​​​​​ന​​​​​ത​​​​​യ്ക്കു ന​​​​​ല്ലൊ​​​​​രു വൈ​​​​​ദ്യ​​​​​ൻ കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​​ർ കൊ​​​​​ളു​​​​​ത്തി​​​​​യ ആ​​​​​ത്മീ​​​​​യ​​​​​വും സാ​​​​​മൂ​​​​​ഹി​​​​​ക​​​​​വു​​​​​മാ​​​​​യ വെ​​​​​ളി​​​​​ച്ച​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​ണ് ഇ​​​​​ന്ന​​​​​ത്തെ മേ​​​​​ലു​​​​​കാ​​​​​വ്. 1983 ഏ​​​​​പ്രി​​​​​ൽ 30നു ​​​​​രൂ​​​​​പം കൊ​​​​​ണ്ട സി​​​​എ​​​​​സ്​​​​​ഐ ഈ​​​​​സ്റ്റ് കേ​​​​​ര​​​​​ള മ​​​​​ഹാ​​​​​ഇ​​​​​ട​​​​​വ​​​​​ക​​​​​യു​​​​​ടെ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി മേ​​​​​ലു​​​​​കാ​​​​​വ് മാ​​​​​റി. ഇ​​​​​വി​​​​​ട​​​​​ത്തെ ‘ക്രൈ​​​​​സ്റ്റ് ക​​​​​ത്തീ​​​​​ഡ്ര​​​​​ൽ പ​​​​​ള്ളി’ ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​​റു​​​​​ടെ ദൗ​​​​​ത്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഓ​​​​​ർ​​​​​മ​​​​​ക​​​​​ളു​​​​​ടെ​​​​​യും പ്ര​​​​​തീ​​​​​ക​​​​​മാ​​​​​യി ഇ​​​​​ന്ന് നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്നു. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ സ്ഥാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ട ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​​ർ കോ​​​​​ള​​​​​ജ് ഇ​​​​​ന്ന് ഈ ​​​​​മ​​​​​ല​​​​​യോ​​​​​ര ജ​​​​​ന​​​​​ത​​​​​യ്ക്ക് ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ന​​​​​ൽ​​​​​കി വെ​​​​​ളി​​​​​ച്ചം പ​​​​​ക​​​​​രു​​​​​ന്നു.

ഇ​​​​​ന്ന് മേ​​​​​ലു​​​​​കാ​​​​​വ് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് ദേ​​​​​ശീ​​​​​യ​​​​​ത​​​​​ല​​​​​ത്തി​​​​​ൽ മി​​​​​ക​​​​​ച്ച അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​ടി നി​​​​​ൽ​​​​​ക്കു​​​​​മ്പോ​​​​​ൾ, അ​​​​​തി​​​​​ന് നൂ​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ൾ​​​​​ക്ക് മു​​​​​ൻ​​​​​പ് വി​​​​​ത്തു​​​​​പാ​​​​​കി​​​​​യ ന​​​​​വോ​​​​​ത്ഥാ​​​​​ന നാ​​​​​യ​​​​​ക​​​​​ൻ ഹെ​​​​​ൻ​​​​​റി ബേ​​​​​ക്ക​​​​​ർ ജൂ​​​​​നി​​​​​യ​​​​​ർ മ​​​​​ണ്ണും മ​​​​​നു​​​​​ഷ്യ​​​​​നും ഉ​​​​​ള്ളി​​​​​ട​​​​​ത്തോ​​​​​ളം കാ​​​​​ലം കൃ​​​​​ത​​​​​ജ്ഞ​​​​​ത​​​​​യോ​​​​​ടെ സ്മ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടും.

Latest News

Corehub Up