Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hepatitis Day

Pathanamthitta

ലോ​ക വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നാ​ച​ര​ണം

അ​ടൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ആ​രോ​ഗ്യ​കേ​ര​ളം പ​ത്ത​നം​തി​ട്ട എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി. ​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

അ​ടൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റീ​ന ശാ​മു​വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘ഹെ​പ്പ​റ്റൈ​റ്റി​സ്: ന​മു​ക്ക് പ​രി​ഹ​രി​ക്കാം’ എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം, ഹെ​പ്പ​റ്റൈ​റ്റി​സ് പ​രി​ശോ​ധ​ന വാ​ക്സി​നേ​ഷ​ന്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും. 2030 ഓ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ് നി​വാ​ര​ണം ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം.

അ​ടൂ​ര്‍ ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡി. ​ശ​ശി​കു​മാ​ര്‍, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​നി​താ​കു​മാ​രി, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​ബി​ദ് ഷെ​ഹിം, അം​ഗ​ങ്ങ​ളാ​യ എ. ​മും​താ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​കെ. ജീ​വ​ന്‍, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​രാ​ധി​ക എ​സ്. ഗോ​പ​ന്‍, അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ര​ച​ന ചി​ദം​ബ​രം, ആ​ര്‍​എം​ഒ ഡോ. ​ആ​ദ​ര്‍​ശ് സു​രേ​ന്ദ്ര​ന്‍, ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എം. ​പി. ബി​ജു കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം ജൂ​ണി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ ​ജെ. എ​സ്. ജി​നേ​ഷ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

Latest News

Corehub Up