Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hey Auto Camp

Ernakulam

ഏ​യ് ഓ​ട്ടോ ക്യാ​ന്പു​മാ​യി ഹൈ​ബി ഈ​ഡ​ന്‍ എം​പി

കൊ​ച്ചി: എ​റ​ണാ​കു​ളം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ഹൈ​ബി ഈ​ഡ​ന്‍ എം​പി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​യ് ഓ​ട്ടോ വെ​ല്‍​നെ​സ് ക്യാ​മ്പി​ന്‍റെ അ​ഞ്ചാ​മ​ത്തെ ക്യാ​മ്പ് തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ത​മ്മ​നം പ​ള്ളി​പ്പ​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക്യാ​മ്പി​ല്‍ തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​ങ്കെ​ടു​ത്തു. ബി​പി​സി​എ​ല്‍ കൊ​ച്ചി​യു​ടെ സി​എ​സ്ആ​ര്‍ പി​ന്തു​ണ​യോ​ടെ ഇ​ട​പ്പ​ള്ളി ഫ്യൂ​ച്ച​റേ​സ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

ജീ​വി​ത​ശൈ​ലി രോ​ഗ നി​ര്‍​ണ​യ​ത്തി​നാ​വ​ശ്യ​മാ​യ ര​ക്ത​സാ​മ്പി​ളു​ക​ള്‍ ക്യാ​മ്പി​ല്‍ ശേ​ഖ​രി​ച്ചു. പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് റി​സ​ള്‍​ട്ടു​ക​ള്‍ ഓ​രോ​രു​ത്ത​രു​ടെ​യും വാ​ട്സ്അ​പ്പി​ല്‍ ല​ഭ്യ​മാ​ക്കും. ദ​ന്ത, കാ​ഴ്ച, കേ​ള്‍​വി പ​രി​ശോ​ധ​ന​യും ന​ട​ത്തി. ക​ണ്ണ​ട ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് അ​ടു​ത്ത ദി​വ​സം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം ​പി അ​റി​യി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​ള്ള പി​എ​ഫ്ടി, ഇ​സി​ജി, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, പ​ള്‍​മ​ന​റി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി.

ഉ​മ തോ​മ​സ് എം​എ​ല്‍​എ, മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഗേ​ളി റോ​ബ​ര്‍​ട്ട്, മോ​ളി ചാ​ര്‍​ളി, ബി​പി​സി​എ​ല്‍ കൊ​ച്ചി സി​എ​സ്ആ​ര്‍ മാ​നേ​ജ​ര്‍ ടോം ​ജോ​സ​ഫ്, സി​എ​സ്ആ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് മു​ഹ​മ്മ​ദ് നി​സാ​ര്‍, ഫ്യൂ​ച്ച​റേ​സ് ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ന്‍​വ​ര്‍ ഹ​സൈ​ന്‍, ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ഷ്‌​ന ഹ​നീ​ഷ്, എ​ഐ​ഡ​ബ്ല്യൂ​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ഷീ​ദ് താ​ന​ത്ത്, സ​ക്കീ​ര്‍ ത​മ്മ​നം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up