ചപ്പാരപ്പടവ്: രാത്രിയിൽ പോലും നൂറുകണക്കിന് യാത്രക്കാർ ബസിനും മറ്റു വാഹനങ്ങൾക്കുമായി കാത്തുനിൽക്കുന്ന നാടുകാണി മേത്തുരുമ്പ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റുൾപ്പടെയുള്ള തെരുവുവിളക്കുൾ നോക്കു കുത്തിയായി.
ആഴ്ചകളായി തെരുവുവിളക്കുൾ കണ്ണടച്ചതോടെ ഈ ജംഗഷനിൽ ഇരുട്ടിൽ വാഹനങ്ങൾ കാത്തു നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. 2020 -21 വർഷം ജയിംസ് മാത്യു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൽ ഒന്ന് പോലും പ്രകാശിക്കുന്നില്ല.
വെളിച്ചമില്ലാത്ത് കാരണം രാത്രി യാത്രക്കാരായ സത്രീകൾ കടുത്ത ഭീതിയിലാണ്. തെരുവുവിളക്കുകൾ കത്തിക്കാനുള്ള നടപടി ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് എടക്കോം നാട് നവമാധ്യമ കൂട്ടായ്മ ആവശ്യപ്പെട്ടു.