Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High-level Committee

സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ലെ പോ​ലീ​സ് അ​തി​ക്ര​മം: അ​ന്വേ​ഷി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ച്ച് സു​പ്രീംകോ​ട​തി

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ന്ന സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ ഉ​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ന്ന​ത​ത​ല സ​മി​തി​യെ രൂ​പീ​ക​രി​ച്ചു. സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് ആ​ർ. സു​ഭാ​ഷ് റെ​ഡ്ഡി​യാ​ണ് അ​ഞ്ചം​ഗ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി, ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളെ​യും പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളെ​യും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. 

പ​ഞ്ചാ​ബ് ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ര​വി​ശ​ങ്ക​ർ ജ​യി​ൻ, മു​ൻ ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് ശാ​ലീ​ന്ത​ർ കൗ​ർ, സി​ബി​ഐ ഡ​യ​റ​ക്ട​ർ റി​ഷി​കു​മാ​ർ ശു​ക്ല, മു​ൻ മേ​ഘാ​ല​യ ഡി​ജി​പി എ​ൽ.​ആ​ർ. ബി​ഷ്ണോ​യി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. പ്ര​ധാ​ന​മാ​യും ആ​റ് വി​ഷ​യ​ങ്ങ​ളാ​ണ് സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ വ​രു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളും സ​മി​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. 

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പെ​ല്ല​റ്റ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം സ​മി​തി പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കും. കൂ​ടാ​തെ, മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​ല​ക്ട്രി​ക് ബാ​റ്റ​ൺ ഉ​പ​യോ​ഗി​ച്ച​തും പ്ര​തി​ഷേ​ധം നേ​രി​ടു​ന്ന​തി​ൽ പ​രി​ധി​യി​ൽ ക​വി​ഞ്ഞ ബ​ല​പ്ര​യോ​ഗം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ വ​രും. സ​മി​തി​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും സു​പ്രീം​കോ​ട​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ. 

വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു​മു​ള്ള പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ മൗ​നം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ.  

Latest News

Corehub Up