Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High-ranking

Thiruvananthapuram

മ​റൈ​ൻ ആം​ബു​ല​ൻ​സിന്‍റെ ദുരവസ്ഥ നേരിട്ടു കാണാൻ ഉന്നതരെത്തി

വിഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തെ മ​റൈ​ൻ ആം​ബു​ല​ൻ​സി​ന്‍റെ അ​വ​സ്ഥ നേ​രി​ൽ ക​ണ്ട് മ​ന​സി​ലാ​ക്കാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് എംഡി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​ഴി​ഞ്ഞ​ത്ത് എ​ത്തി. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ചു​മ​ത​ല​പ്പെ​ട്ട ആ​ൽ​ബ​ർ​ട്രോ​സ് ക​മ്പ​നി എംഡി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ മാ​ർ​ച്ച് പ​ത്തി​ന​കം എ​ല്ലാ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി.

ഇ​തി​നി​ട​യി​ൽ ഓ​ടാ​തെ ക​ട്ട​പ്പു​റ​ത്താ​യ ആം​ബു​ല​ൻ​സി​ലെ ജീ​വ​ന​ക്കാ​ർക്ക് ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ൽ ശ​മ്പ​ളം ലഭിക്കുന്നില്ല. ഇ​തോ​ടെ ആം​ബു​ല​ൻ​സി​ന്‍റെ ക്യാ​പ്റ്റ​ൻ വാ​ൽ​ത്യൂ​സ് തൊ​ഴി​ലു​പേ​ക്ഷി​ച്ച് മ​ട​ങ്ങി. പ​ക​രം മ​റ്റൊ​രാ​ൾ​ക്ക് ചു​മ​ത​ല ന​ൽ​കി​യിട്ടുണ്ട്.

ക​ട​പ്പു​റ​ത്താ​യ ആം​ബു​ല​ൻ​സി​നെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മൂ​ന്ന് മാ​സം എ​റ​ണാ​കു​ള​ത്തെ ഡോ​ക്കി​ൽ കൊ​ണ്ടു​പോ​യ ക​മ്പ​നി അ​ധി​കൃ​ത​ർ പ​ണി​ക​ൾ ന​ട​ത്താ​തെ തി​രി​കെ എ​ത്തി​ച്ച് ന​ട​ത്തി​യ ത​ട്ടി​പ്പ് ദീ​പി​ക നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ൻന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഉ​ന്ന​ത സം​ഘ​ത്തി​ന്‍റെ വ​ര​വ്.

ക​ട​ലി​ൽ അ​ക​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷ​ക്കെ​ന്ന പേ​രി​ൽ 2020-ൽ ​ആ​റ​ര​ക്കോ​ടി​യോ​ളം മു​ട​ക്കി വാ​ങ്ങി​യതാണ് മറൈൻ ആംബുലൻസ്. തു​ട​ക്ക​ത്തി​ലെ പേ​രു​ദോ​ഷം കേ​ട്ട ആം​ബു​ല​ൻ​സ് ക​ട​ലി​ൽ ഇ​റ​ക്കി അ​ഞ്ചു വ​ർ​ഷം തി​ക​യു​ന്ന​തി​നി​ട​യി​ൽ ത​ന്നെ പ​ഞ്ച​റാ​യി. വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ന്ന പേ​രി​ൽ വ​ർ​ഷം​തോ​റും കൊ​ണ്ടു​പോ​കുമെങ്കിലും ഡോ​ക്കി​ൽ ക​യ​റ്റി അ​ടി​ത്ത​ട്ടി​ൽ പ​റ്റി​പ്പി​ടി​ച്ചി​രു​ന്ന ക​ക്ക പോ​ലു​ള്ള​വ​യെ ത​ട്ടി​ക്ക​ള​ഞ്ഞതൊ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ​യാ​ണ് ആം​ബു​ല​ൻ​സി​നെ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ക്കുന്നതെന്ന് വി​ഴി​ഞ്ഞ​ത്തെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ക്കു​റി​ ക​ണ്ടു​പി​ടി​ച്ച​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ പു​റ​ത്താ​യ​ത്.

ഏ​റ്റ​വും അ​ത്യാ​വ​ശ്യം വേ​ണ്ട​മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ളും ലൈ​റ്റി​ന്‍റെ പ​ണി​ക​ളും എ​ല്ലാം അ​വ​താ​ള​ത്തി​ലാ​യി. ഇ​വ​യെ​ല്ലാം പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​മോ എ​ന്നും ക​ണ്ട​റി​യാം.

Latest News

Corehub Up