Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HigherEducationReforms

പി​ണ​റാ​യി​യു​ടെ വി​മ​ർ​ശ​നം വ​സ്തു​താ​വി​രു​ദ്ധം; ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ രംഗത്ത് മാ​റ്റം വ​രു​ത്തും: റോ​ജി എം. ​ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: സ്വ​യം​ഭ​ര​ണ എ​യ്ഡ​ഡ്-​സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ​ക്ക് പു​തി​യ സ്വാ​ശ്ര​യ കോ​ഴ്‌​സു​ക​ൾ തു​ട​ങ്ങു​ന്ന​തി​നും നി​ല​വി​ലു​ള്ള കോ​ഴ്‌​സു​ക​ളി​ൽ സീ​റ്റു​ക​ൾ കൂ​ട്ടു​ന്ന​തി​നും സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച്  മ​ന്ത്രി റോ​ജി എം. ​ജോ​ൺ. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്. പു​തി​യ കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള അ​നാ​വ​ശ്യ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി വേ​ഗ​ത്തി​ൽ അ​നു​മ​തി ല​ഭ്യ​മാ​ക്കു​ക​യാ​ണ് തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ൽ മാ​ത്രം നി​ല​നി​ൽ​ക്കു​ന്ന എ​ൻ​ഒ​സി സ​മ്പ്ര​ദാ​യം മാ​റ്റു​ന്ന​ത് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കും. സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ​ക്ക് വാ​രി​ക്കോ​രി ഇ​ള​വു​ക​ൾ ന​ൽ​കു​ക​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​വും അ​ദ്ദേ​ഹം ത​ള്ളി. എ​ല്ലാ കോ​ള​ജു​ക​ൾ​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്നും മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് സ്വ​യം​ഭ​ര​ണ പ​ദ​വി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.  

യു​ജി​സി റെ​ഗു​ലേ​ഷ​ൻ പ്ര​കാ​രം സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ​ക്ക് പു​തി​യ കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ​യോ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യോ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന നി​ബ​ന്ധ​ന നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യ്ക്കും അ​നു​മ​തി​ക്കും ശേ​ഷം വീ​ണ്ടും സ​ർ​ക്കാ​രി​ന്‍റെ എ​ൻ​ഒ​സി കൂ​ടി ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

2014ലും 2021​ലും നി​യ​മ​സ​ഭ പാ​സാ​ക്കി​യ സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മ​ങ്ങ​ളി​ലെ എ​ൻ​ഒ​സി സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ അ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കാ​ല​താ​മ​സ​വും ഒ​ഴി​വാ​ക്കാ​നാ​കും. ​സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ൾ​ക്ക് ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ മെ​റി​റ്റ്, സം​വ​ര​ണ ത​ത്വ​ങ്ങ​ൾ അ​ട്ടി​മ​റി​ക്ക​പ്പെ​ടി​ല്ലെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. 

സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​നം സ​ർ​ക്കാ​ർ കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കി​ല്ല. വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​തെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും റോ​ജി എം. ​ജോ​ൺ വി​മ​ർ​ശി​ച്ചു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up