Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Highway Development

Pathanamthitta

ദേ​ശീ​യ​പാ​ത 183 എ ​വി​ക​സ​നം; ന​ട​പ​ടി​ക​ളി​ൽ അ​നി​ശ്ചി​ത​ത്വം

പ​ത്ത​നം​തി​ട്ട: ഭ​ര​ണി​ക്കാ​വ് - മു​ണ്ട​ക്ക​യം ദേ​ശീ​യ പാ​ത 183 എ ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ലൈ​ൻ​മെ​ന്‍റ് ത​യാ​റാ​ക്കാ​ൻ പു​തി​യ ക​ൺ​സ​ൾ​ട്ട​ൻ​സി​യെ നി​യ​മി​ക്കും. ദേ​ശീ​യ​പാ​ത വി​ക​സ​നം പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നേ​ത്തു​ട​ർ​ന്ന് നി​ല​വി​ലെ ക​ൺ​സ​ൾ​ട്ട​ൻ​സി​യെ ഒ​ഴി​വാ​ക്കി. പു​തി​യ ക​ൺ​സ​ൾ​ട്ട​ൻ​സി​യെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് അ​നു​സ​രി​ച്ച് ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് മും​ബൈ ആ​സ്ഥാ​ന​മാ​യ ക​ൺ​സ​ൾ​ട്ട​ൻ​സി​യെ മാ​റ്റി​യ​തെ​ന്ന് ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​ക്കു​വേ​ണ്ടി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രേ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ എ​തി​ർ​പ്പു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ന്‍റെ വീ​തി കു​റ​യ്ക്കാ​ൻ നി​ർ​ദേ​ശ​മു​യ​ർ​ന്നി​രു​ന്നു.

എ​തി​ർ​പ്പു​മൂ​ലം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​നാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ഡി​പി​ആ​റി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി കേ​ന്ദ്ര​മ​ന്ത്രി​ക്കു ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. മും​ബൈ ആ​സ്ഥാ​ന​മാ​യ ക​ൺ​സ​ൾ​ട്ട​ൻ​സി ക​മ്പ​നി​ക്കാ​ണ് ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ ക​രാ​ർ ന​ൽ​കി​യ​ത്. അ​വ​ർ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഡി​പി​ആ​ർ സ​മ​ർ​പ്പി​ക്കേ​ണ്ട ഘ​ട്ട​ത്തി​ലാ​ണ് അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി​ക്ക് എം​പി ക​ത്തു​ന​ൽ​കി​യ​ത്.

ബൈ​പാ​സു​ക​ളു​ടെ വീ​തി കു​റ​യ്ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​വ​ശ്യം. 30 മീ​റ്റ​റി​ൽ നാ​ലു​വ​രി പാ​ത​യാ​യി ബൈ​പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​ദ്ധ​തി നി​ർ​ദേ​ശം. എം​പി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം18 മീ​റ്റ​റി​ൽ ര​ണ്ടു​വ​രി​യാ​യി കു​റ​യ്ക്കു​ക​യും ചെ​യ്തു.

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ മ​ന്ദ​ഗ​തി​യി​ൽ

കൊ​ല്ലം ജി​ല്ല​യി​ലെ ഭ​ര​ണി​ക്കാ​വി​ൽ​നി​ന്നാ​രം​ഭി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക​ട​ന്പ​നാ​ട്, അ​ടൂ​ർ, പ​ത്ത​നം​തി​ട്ട, മ​ണ്ണാ​ര​ക്കു​ള​ഞ്ഞി, വ​ട​ശേ​രി​ക്ക​ര, ളാ​ഹ, പ്ലാ​പ്പ​ള്ളി വ​ഴി എ​രു​മേ​ലി​യി​ലെ​ത്തി മു​ണ്ട​ക്ക​യ​ത്ത് എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് പാ​ത വി​ഭാ​വ​നം ചെ​യ്ത​ത്. മു​ണ്ട​ക്ക​യ​ത്ത് കൊ​ല്ലം - തേ​നി 183 ദേ​ശീ​യ പാ​ത​യോ​ടു ചേ​രു​ന്ന ത​ര​ത്തി​ലാ​ണ് നി​ർ​മാ​ണം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ റൂ​ട്ട് തീ​രു​മാ​നി​ച്ച​ത്.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ റോ​ഡ് ഗ​താ​ഗ​ത​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​കേ​ണ്ടി​യി​രു​ന്ന ദേ​ശീ​യ പാ​ത​വി​ക​സ​നം എ​ട്ടു വ​ർ​ഷ​മാ​യി​ട്ടും രൂ​പ​രേ​ഖ​യി​ൽ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ എ​തി​ർ​പ്പാ​ണ് റോ​ഡ് വി​ക​സ​ന​ത്തി​നു പ്ര​ധാ​ന ത​ട​സ​മാ​യ​ത്.

മൊ​ത്തം മീ​റ്റ​റി​ൽ ര​ണ്ടു​വ​രി പാ​ത​യാ​യി കു​റ​ച്ച​താ​ണ് അ​ലൈ​ൻ​മെ​ന്‍റ് ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ച്ച​ത്. നി​ല​വി​ലു​ള്ള റോ​ഡു​ക​ൾ വി​ക​സി​പ്പി​ച്ചാ​ണ് പ​ദ്ധ​തി​യെ​ങ്കി​ലും പ​ത്ത​നം​തി​ട്ട​യി​ല​ട​ക്കം ബൈ​പാ​സു​ക​ൾ​വ​രു​ന്നു​ണ്ട്. റോ​ഡ് വീ​തി കൂ​ട്ടാ​നും ബൈ​പാ​സു​ക​ൾ​ക്കും ഭൂ​മി ക​ണ്ടെ​ത്ത​ണം. ബൈ​പാ​സു​ക​ളു​ടെ വീ​തി 18 മീ​റ്റ​റും ര​ണ്ടു​വ​രി​യു​മാ​ക്കി​യി​ട്ടു​ണ്ട്.

ബോ​ർ​ഡ് മാ​ത്രം ഇ​പ്പോ​ഴും

എ​ട്ടു​വ​ർ​ഷം മു​ന്പ് ദേ​ശീ​യ പാ​ത പ്ര​ഖ്യാ​പ​നം വ​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ഴും ബോ​ർ​ഡി​ൽ ഒ​തു​ങ്ങു​ക​യാ​ണ് 183 എ. ​ഭ​ര​ണി​ക്കാ​വി​ൽ​നി​ന്ന് അ​ടൂ​ർ​വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ല​വി​ലു​ള്ള വീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​ത് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യാ​ണ്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ങ്കി​ൽ​പോ​ലും ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി ഇ​ട​പെ​ട​ണം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലു​ണ്ടാ​യി​രു​ന്ന റോ​ഡു​ക​ളാ​ണ് ദേ​ശീ​യ പാ​ത​യാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്ത​ത്. ഇ​തോ​ടെ ഈ ​റോ​ഡു​ക​ളി​ൽ ഏ​തെ​ങ്കി​ലും ജോ​ലി​ക​ൾ ന​ട​ത്താ​നു​ള്ള അ​വ​കാ​ശം ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​ക്കാ​യി. സം​സ്ഥാ​ന പാ​ത​ക​ള​ട​ക്കം ഈ ​പ​രി​ധി​യി​ലു​ണ്ട്. അ​ലൈ​ൻ​മെ​ന്‍റ് പൂ​ർ‌​ത്തി​യാ​ക്കി ന​ൽ​കാ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​വും തു​ട​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തോ​ടെ റോ​ഡ​രി​കി​ൽ കാ​ടു​വ​ള​ർ​ന്നും ഓ​ട മൂ​ടി​യും കി​ട​ക്കു​ന്നു. പ​ല​യി​ട​ത്തും കു​ണ്ടു​ംകു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

Latest News

Corehub Up